കരുവന്നൂരിൽ അഭിഷേകാഗ്നി കണ്വന്ഷന് തുടങ്ങി
1376682
Friday, December 8, 2023 1:35 AM IST
കരുവന്നൂര്‍: സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്വെന്ഷന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ജപമാലപ്രാര്ഥനയോടെ ആരംഭിച്ചു. തുടര്‍ന്ന് ബൈബിള്‍ പ്രതിഷ്ഠ നടത്തി. വികാരി ഫാ. ജോസഫ് തെക്കേത്തല, ഫാ. സേവ്യര്‍ ഖാന് വട്ടായില്‍, ബ്രദര്‍ സാബു എന്നിവര്‍ വചനസന്ദേശം നല്കി. ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട്, ഫാ. ജെയ്സണ്‍ പാറേക്കാട്ട്, ഫാ. ആന്റോ തച്ചില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
എല്ലാ ദിവസവും വൈകീട്ട് 4.30 മുതല്‍ 9.30 വരെയാണ് കണ്വന്ഷൻ. രാത്രി 9.30 നുശേഷം വിവിധ ഭാഗങ്ങളിലേക്കു വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.