പ​നം​കു​റ്റി​ക്ക​ടു​ത്ത് പോ​ത്തു​ചാ​ടി​യി​ൽ കാട്ടാ​ന​ക​ളെ​ത്തു​ന്ന​തു പ​തി​വ്
Tuesday, April 23, 2024 12:46 AM IST
വ​ട​ക്ക​ഞ്ചേ​രി: പീ​ച്ചി വ​നാ​തി​ർ​ത്തി​യി​ലെ സോ​ളാ​ർ വേ​ലി​യെ​ല്ലാം ത​ക​ർ​ന്നു. ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യമൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ക​ർ​ഷ​ക​ർ.

പ​നം​കു​റ്റി​യു​ടെ മു​ക​ൾ​ഭാ​ഗ​മാ​യ കൊ​ന്ന​ക്കാ​ട് ഭാ​ഗ​ത്ത് മ​ര​ങ്ങ​ൾ വീ​ണും പ​രി​ച​ര​ണ​മി​ല്ലാ​തെ​യും വ​നാ​തി​ർ​ത്തി​യി​ലെ വേ​ലി പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

ഇ​വി​ടെ അ​ടു​ത്ത് പോ​ത്തു​ചാ​ടി​യി​ൽ ആ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. ക​ഴി​ഞ്ഞ രാ​ത്രി​യും ഇ​വി​ടെ ആ​ന​ക്കൂട്ട​ങ്ങ​ളെ​ത്തി.

പീ​ച്ചി വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണകേ​ന്ദ്ര​ത്തി​നു കീ​ഴി​ലു​ള്ള പോ​ത്തു​ചാ​ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന​ടു​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ന​യി​റ​ങ്ങി​യ​ത്. കി​ലോ​മീ​റ്റ​റു​ക​ളേ​റെ ദൂ​ര​ത്തി​ൽ വൈ​ദ്യു​തി വേ​ലി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണി​പ്പോ​ൾ.

മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ഇ​നി ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലി​റ​ങ്ങും. അ​തി​നു മു​ന്നേ സോ​ളാ​ർ വേ​ലി​ക​ൾ റി​പ്പ​യ​ർ ചെ​യ്ത് വ​നാ​തി​ർ​ത്തി​ക​ൾ സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

വ​നാ തി​ർ​ത്തി​ക​ളി​ലൂ​ടെ ദി​വ​സ​വും ന​ട​ന്ന് വ​നാ​തി​ർ​ത്തി സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന കൂ​ടു​ത​ൽ വാ​ച്ച​ർ മാ​രു​ടെ സേ​വ​ന​വും ഇ​വി​ടെ​യു​ണ്ടാ​ക​ണം.