ജീവി​തപുണ്യങ്ങ​ൾ കൊ​ണ്ട് തീ​ർ​ത്ത പു​ഷ്പ​ഹാ​ര​ങ്ങ​ൾ ക​ർ​ത്താ​വി​നു സ​മ​ർ​പ്പി​ക്കണം: മാ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ
Thursday, April 25, 2024 1:34 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ജീ​വി​ത സു​കൃ​ത​ങ്ങ​ൾ ആ​കു​ന്ന പു​ണ്യ​ങ്ങ​ൾകൊ​ണ്ട് തീ​ർ​ത്ത പു​ഷ്പ​ഹാ​ര​ങ്ങ​ളാ​ണ് ക​ർ​ത്താ​വി​നു സ​മ​ർ​പ്പി​ക്കേ​ണ്ട​തെന്ന് ബിഷപ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പറഞ്ഞു.

മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന​യി​ലെ കു​മ​രംപു​ത്തൂ​ർ ലൂ​ർ​ദ് മാ​താ ദേ​വാ​ലയ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ ്വീ​ക​ര​ണ തി​രു​ക്ക​ർ​മത്തി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​നമ​ധ്യേ സ​ന്ദേ​ശ​ം നൽകുകയായിരുന്നു ബിഷപ്.

ഓ​രോ തി​രു​ക്ക​ർമങ്ങ​ളും കു​ടും​ബ​ങ്ങ​ളു​ടെ വി​ശു​ദ്ധീ​ക​ര​ണ​ത്തി​ന് ഇ​ട​വ​രു​ത്ത​ണം. ന​ല്ല കു​ടും​ബ​ങ്ങ​ളി​ൽ ന​ല്ല കു​ഞ്ഞു​ങ്ങ​ളും ന​ല്ല മാ​താ​പി​താ​ക്ക​ളും ഉ​ണ്ടാ​കും. അ​വ​രി​ൽനി​ന്നാ​ണ് ന​ല്ല വൈ​ദി​ക​രും സ​ന്യ​സ്തരും സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ഉ​ണ്ടാ​വു​ക​യു​ള്ളൂ: ബിഷപ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ട​വ​കവി​കാ​രി ഫാ. ​ജോ​മി തേ​ക്കും​കാ​ട്ടി​ൽ, രൂ​പ​ത കാ​ര്യാ​ല​യം സെ​ക്ര​ട്ട​റി ഫാ. ​ജി​ബി​ൻ പു​ല​വേ​ലി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി വി​കാ​രി​യും ഇ​ട​വ​കാം​ഗ​ങ്ങ​ളും മെ​ത്രാ​നു സ്വീ​ക​ര​ണം ന​ൽ​കി. സി​സ്റ്റ​ർ ജൂ​ലി, സി​സ്റ്റ​ർ സ​ഫാ​നി​യ, കൈ​ക്കാര​ന്മാ​രാ​യ ബേ​ബി ക​ണ്ണ​മ്പ​ള്ളി, ജോ​ൺ​സ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.