മകൻ ജുനൈദ് ഖാൻ നായകനാകുന്ന ഏക് ദിൻ എന്ന സിനിമയുടെ പ്രി ഇവന്റിൽ കണ്ണുനിറഞ്ഞ് ആമിർ ഖാൻ. ട്രെയിലറിലെയും പാട്ടിലെയും മകന്റെ പ്രകടനം കണ്ടാണ് ആമിർ കരഞ്ഞത്. ചിത്രത്തിലെ നായിക സായ് പല്ലവിക്കും മകനുമൊപ്പമാണ് താരം ചിത്രം കണ്ടത്.
എന്നാൽ കെആർകെ അടക്കമുള്ളവർ ആമിറിനെ പരിഹസിച്ചെത്തി. സിനിമ വിജയിപ്പിക്കാനുള്ള ആമിറിന്റെ പ്രമോഷനൽ തന്ത്രമാണ് ഇതെന്ന് അവർ പറയുന്നു.
ലാൽ സിംഗ് ഛദ്ദ എന്ന മോശം പടത്തിനാണ് ഇതിനു മുമ്പ് ഇങ്ങനെയൊരു നാടകവുമായി ആമിർ എത്തിയത്. ആ സിനിമയുടെ എല്ലാ ഷോ കഴിയുമ്പോഴും പബ്ലിസിറ്റിക്കായി ആമിർ കരയാറുണ്ടായിരുന്നു. എന്നിട്ടും ആ സിനിമ ദുരന്തമായി. ഇപ്പോൾ അതേ നാടകം തന്റെ മകൻ നായകനാകുന്ന സിനിമയ്ക്കു വേണ്ടി ചെയ്യുന്നു.
ഈ സിനിമ ഇപ്പോൾ തന്നെ അൻപത് തവണയെങ്കിലും ആമിർ കണ്ടു കാണും. എന്നിട്ടാണ് ഈ നാടകം. എന്തിന് ഈ മോശം സിനിമ കണ്ട് കരയുന്നുവെന്നാകും അടുത്തിരിക്കുന്ന സായി പല്ലവി ചോദിക്കുന്നത്.’’ കെആർകെയുടെ വാക്കുകൾ.
അതേസമയം ആമിറിനെ പിന്തുണച്ചും ആളുകളെത്തി. ‘ആമിർ ഖാൻ എത്ര വലിയ സൂപ്പർസ്റ്റാറാണെങ്കിലും, മകന്റെ കഠിനാധ്വാനം കാണുന്ന ഒരു വൈകാരിക പിതാവ് കൂടിയാണ് അദ്ദേഹം. ഒരച്ഛന്റെ സന്തോഷം കൂടിയാണ് ഈ കണ്ണുനീർ. ഒരു പ്രേക്ഷകൻ കുറിച്ചു.
If you do remember Amir Khan’s drama for his Waahiyat film #LaalSinghChadha. He was crying in each show of that film to get little publicity. And the film was a disaster. Now same drama he is doing for his son film #EkDin. He has already watched the film more than 50 times and… pic.twitter.com/IZ07pTIYZX
— KRK (@kamaalrkhan) April 27, 2026
Tags : Aamir Khan ek din sai pallavi