ജനപ്രിയ കെ-പോപ്പ് ബാൻഡായ ബിടിഎസ് നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. ബാൻഡ് ഏജൻസിയായ ബിഗ്ഹിറ്റ് മ്യൂസിക്കാണ് ബിടിഎസ് മാർച്ച് 20-ന് തിരിച്ചെത്തുന്നു എന്ന് സമൂഹമധ്യമത്തിലൂടെ അറിയിച്ചത്.
രാജ്യത്തിന്റെ നിർബന്ധിത സൈനിക സേവനത്തിൽ ചേരുന്നതിനെ തുടർന്നാണ് ഇവർ നാല് വർഷം ഇടവേള എടുത്തത്. കെ-പോപ്പ് താരങ്ങളായ ആർഎം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക് എന്നിവരെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
2022-ൽ പുറത്തിറങ്ങിയ പ്രൂഫിന് ശേഷം ഇതുവരെയും പുതിയ ആൽബം റിലീസ് ചെയ്തിട്ടില്ല. മാർച്ച് 20 ന് പുതിയ ആൽബം പുറത്തിങ്ങുമെന്നാണ് റിപ്പോർട്ട്. ജങ്കൂക്, സുഗ, ആർഎം, ജിമിൻ എന്നിവർ 2025 ജൂണിലാണ് കൊറിയയുടെ സൈന്യത്തിൽ നിന്ന് വിരമിച്ചത്.
ഏതാനും മാസങ്ങൾക്കുശേഷം ജെ-ഹോപ്പും ജിന്നും വിരമിച്ചു. 2020 മുതൽ നിരവധി ആരാധകരായിരുന്നു ബിടിഎസിനുണ്ടായിരുന്നത്. ബട്ടർ, സ്റ്റേ, ഫെയിക്ക് ലൗവ് തുടങ്ങിയവയാണ് ജനപ്രിയ ട്രാക്കുകൾ.