x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്രോ​ത്സ​വം അ​ടൂ​രി​ൽ


Published: April 20, 2026 12:59 PM IST | Updated: April 20, 2026 12:59 PM IST

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ടൂ​ർ–​ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന​ത്തി​ലെ ക​ലാ, സാം​സ്‌​കാ​രി​ക വി​ഭാ​ഗ​മാ​യ ശ്രേ​യ ആ​ർ​ട്ട് ആ​ൻ​ഡ് തി​യോ​ള​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്രോ​ത്സ​വ​മാ​യ ചി​ൽ ലെ​ൻ​സ് മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു. അ​ടൂ​ർ ബോ​ധി​ഗ്രാ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള ഒ​രു​ക്കു​ന്ന​ത്.

ഫാ. ​തോ​മ​സ് പി. ​മു​ക​ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഫാ. ​അ​നൂ​പ് രാ​ജ്, ഫാ. ​റെ​ബി​ൻ ബേ​ബി, ഫാ. ​അ​ല​ക്സ് ജോ​സ് മാ​ത്യു, ഡോ. ​ഡി. ഗോ​പി മോ​ഹ​ൻ, ബി​നു എ​സ്. ച​ക്കാ​ല​യി​ൽ, ഷി​ബു ചി​റ​ക്ക​രോ​ട്ട്, മാ​ത്യു വി. ​രാ​ജ്, സോ​ജ​ൻ റെ​ജി, ബി​ബി​ൻ ബി​ജു, നി​മ്മി അ​ല​ക്സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

25 മു​ത​ൽ 27 വ​രെ അ​ടൂ​രി​ൽ ന​ട​ക്കു​ന്ന ചി​ൽ ലെ​ൻ​സ് ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ലോ​ക സി​നി​മ​ക​ളി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള പ​ത്തോ​ളം ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. കു​ട്ടി​ക​ളി​ൽ അ​റി​വും ജ്ഞാ​ന​വും വ​ള​ർ​ത്തു​ക​യും വി​ശാ​ല​മാ​യ ചി​ന്താ​വീ​ക്ഷ​ണം വ​ള​ർ​ത്തു​ക​യു​മാ​ണ് മേ​ള​യു​ടെ ല​ക്ഷ്യം.

Tags : Children's film festival Adoor

Recent News

Corehub Up