x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​വ്യ​പ്ര​ഭ​യി​ൽ ഡെ​സ്റ്റി​മോ​ണ..!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: March 16, 2026 11:03 AM IST | Updated: March 16, 2026 11:04 AM IST

ദി​വ്യ​പ്ര​ഭ​യു​ടെ അ​ഭി​ന​യ വി​സ്മ​യ​ങ്ങ​ളി​ലേ​റെ​യും "അ​റി​യി​പ്പ്’, "ഫാ​മി​ലി’, "പ്ര​ഭ​യാ​യ് നി​ന​ച്ച​തെ​ല്ലാം’, ത​മാ​ശ’ എ​ന്നി​ങ്ങ​നെ ക​ലാ​മൂ​ല്യ​മേ​റി​യ സി​നി​മ​ക​ളി​ലാ​ണ്. അ​തേ​സ​മ​യം, "ഇ​തി​ഹാ​സ’, "ടേ​ക്ക്ഓ​ഫ്’, "നി​ഴ​ല്‍’ തു​ട​ങ്ങി​യ ക​മേ​ഴ്സ്യ​ല്‍ ഹി​റ്റു​ക​ളി​ലെ വേ​റി​ട്ട വേ​ഷ​ങ്ങ​ളും ന​മ്മു​ടെ മു​ന്നി​ലു​ണ്ട്. എ​ല്ലാ​ത്ത​രം സി​നി​മ​ക​ളും വേ​ഷ​ങ്ങ​ളും ഇ​ഷ്ട​ത്തോ​ടെ ആ​സ്വ​ദി​ച്ച് അ​തി​ലേ​ക്ക് അ​ലി​ഞ്ഞു​ചേ​രു​ന്ന അ​ഭി​ന​യ​പ്ര​ണ​യം.

കൃ​ഷാ​ന്തി​ന്‍റെ പു​ത്ത​ന്‍​പ​ടം മ​സ്തി​ഷ്ക​മ​ര​ണ’​ത്തി​ല്‍ ചി​രി​യു​ണ​ര്‍​ത്തു​ന്ന, അ​മി​താ​വേ​ശം തു​ളു​മ്പു​ന്ന, സ​ര​സ​മാ​യ വ​ക്കീ​ല്‍ ക​ഥാ​പാ​ത്രം ഡെ​സ്റ്റി​മോ​ണ ദി​വ്യ​പ്ര​ഭ​യി​ലെ അ​ഭി​നേ​ത്രി​യു​ടെ ഇ​തു​വ​രെ കാ​ണാ​ത്ത മു​ഖ​ങ്ങ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​കു​ന്നു.

"എ​നി​ക്ക് ഇ​ങ്ങ​നെ​യൊ​രു ബ്രേ​ക്ക് ആ​വ​ശ്യ​മാ​യി​രു​ന്നു. എ​ന്നെ ഇ​ങ്ങ​നെ കാ​ണു​മ്പോ​ള്‍ ആ​ളു​ക​ള്‍ മാ​റി ചി​ന്തി​ച്ചേ​ക്കാം. എ​നി​ക്കാ​യി പ​ല​ത​രം ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ആ​ലോ​ചി​ക്കാ​നു​ള്ള സ​ന്ദ​ര്‍​ഭം ഇ​തി​ലൂ​ടെ ഉ​ണ്ടാ​വ​ട്ടെ’ -ദി​വ്യ​പ്ര​ഭ പ​റ​യു​ന്നു.

കൃ​ഷാ​ന്തി​ന്‍റെ സി​നി​മ ആ​ഗ്ര​ഹി​ച്ചി​രു​ന്നോ..?

K-Rail Survey

കൃ​ഷാ​ന്തി​ന്‍റെ "ആ​വാ​സ​വ്യൂ​ഹം’, "പു​രു​ഷ​പ്രേ​തം’ എ​ന്നി​വ ക​ണ്ടി​രു​ന്നു. വേ​റി​ട്ട ചി​ന്ത​ക​ളും വേ​റെ ത​ല​ത്തി​ലു​ള്ള മേ​ക്കിം​ഗും ദൃ​ശ്യ​ങ്ങ​ളു​മു​ള്ള സി​നി​മ​ക​ള്‍. ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഫെ​സ്റ്റി​വ​ലു​ക​ളി​ലെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഒ​ന്നി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചു. ഡെ​സ്റ്റി​മോ​ണ എ​ന്ന ഏ​റെ ക്രേ​സി ആ​യ, ഇ​തു​വ​രെ ചെ​യ്തി​ട്ടി​ല്ലാ​ത്ത ക​ഥാ​പാ​ത്രം. സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളെ ഇ​ങ്ങ​നെ എ​ഴു​തു​ന്ന​തു​ത​ന്നെ വ​ള​രെ അ​പൂ​ര്‍​വ​മാ​യാ​ണ്. എ​ല്ലാ ത​ര​ത്തി​ലും വേ​റി​ട്ട സി​നി​മ​യും ജോ​ണ​റും.

"മ​സ്തി​ഷ്ക​മ​ര​ണം’ പ​റ​യു​ന്ന​ത്..‍?

2046ല്‍ ​കൊ​ച്ചി​യി​ല്‍ സം​ഭ​വി​ക്കു​ന്ന സൈ​ബ​ര്‍ പം​ക് (ടെ​ക്നോ​ള​ജി​ക്ക​ലി ഹൈ, ​ലോ ലൈ​ഫ് സ്റ്റൈ​ല്‍) ജോ​ണ​റി​ലു​ള്ള സി​നി​മ. സൈ ​ഫൈ മൂ​വി​യ​ല്ല. സ​റ്റ​യ​ര്‍ സ്വ​ഭാ​വ​മാ​ണ്. ആ​ദ്യാ​വ​സാ​നം കോ​മ​ഡി​യാ​ണ്. ന​മ്മു​ടെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​കു​ന്ന ഉ​ള്ള​ട​ക്കം. പാ​പ്പ​രാ​സി സം​സ്കാ​ര​വും ച​ര്‍​ച്ച​യാ​കു​ന്നു. ഡി​ജി​റ്റ​ല്‍ ബീ​യിം​ഗ്സി​നെ ആ​ശ്ര​യി​ച്ച് പെ​ട്ടെ​ന്നു തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രി​ക, ബു​ദ്ധി​പ​ര​മാ​യി ഏ​റെ ഡി​സ്ക​ണ​ക്റ്റ​ഡാ​വു​ക, വൈ​കാ​രി​ക ത​ല​ത്തി​ല്‍ മാ​ത്രം കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക... ഇ​തൊ​ക്കെ പ​ശ്ചാ​ത്ത​ല​മാ​കു​ന്നു. ഓ​ര്‍​മ​ക​ളെ ഡി​ലീ​റ്റ് ചെ​യ്യു​ക, മ​റ്റൊ​രാ​ളി​ന്‍റെ ഓ​ര്‍​മ​ക​ള്‍ അ​നു​ഭ​വി​ക്കു​ക തു​ട​ങ്ങി​യ വേ​റെ ലെ​വ​ല്‍ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

കോ​ട​തി സീ​നു​ക​ളി​ലെ പു​തു​മ..?

സാ​ധാ​ര​ണ കോ​ട​തി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളോ മ​ര്യാ​ദ​ക​ളോ ഒ​ന്നും ഇ​തി​ലി​ല്ല. ഞാ​നും വി​ഷ്ണു അ​ഗ​സ്ത്യ​യു​മാ​ണ് അ​ഭി​ഭാ​ഷ​ക​ര്‍. നീ​ണ്ട സം​ഭാ​ഷ​ണ​ങ്ങ​ള്‍, മോ​ണ​ലോ​ഗു​ക​ള്‍. അ​തി​നി​ട​യി​ല്‍ കോ​മ​ഡി​യും ചെ​യ്യ​ണം. അ​തു സൂ​ക്ഷ്മ​മാ​യ രീ​തി​യി​ലു​ള്ള​ത​ല്ല, ഏ​റെ ലൗ​ഡാ​യ​താ​ണ്. ഇ​തെ​ല്ലാം ചേ​ര്‍​ത്തു​ള്ള അ​വ​ത​ര​ണം വെ​ല്ലു​വി​ളി​യാ​യി. പ​ക്ഷേ, ഏ​റെ ര​സി​ച്ചാ​ണ് ഈ ​വേ​ഷം ചെ​യ്ത​ത്. കു​റേ ആ​ളു​ക​ള്‍​ക്ക് അ​ത് ഇ​ഷ്ട​പ്പെ​ട്ടു, അ​വ​ര്‍ ആ​സ്വ​ദി​ച്ചു, ചി​രി​ച്ചു എ​ന്ന​റി​യു​മ്പോ​ള്‍ സ​ന്തോ​ഷം. എ​ന്‍റെ മു​ന്‍ സി​നി​മ​ക​ള്‍ ക​ണ്ടി​ട്ടു​ള്ള​വ​രി​ല്‍ എ​ന്നെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടി​ല്‍ വ​ലി​യ മാ​റ്റം ഉ​ണ്ടാ​യ​താ​യി വി​വി​ധ പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് അ​റി​യു​ന്നു​ണ്ട്.

ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ടോ..‍?

K-Rail Survey

ചെ​റു​പ്പ​ക്കാ​രും ജെ​ന്‍ സി​യു​മാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന പ്രേ​ക്ഷ​ക​ര്‍. ഇ​തി​ല്‍ വ​ര്‍​ക്കി മ്യൂ​സി​ക് ചെ​യ്ത വേ​റി​ട്ട 12 പാ​ട്ടു​ക​ളു​ണ്ട്. ഇ​തി​ന്‍റെ സൗ​ണ്ട് ഡി​സൈ​നും മ്യൂ​സി​ക്കും തി​യ​റ്റ​ര്‍ ക്വാ​ളി​റ്റി​യി​ല്‍​ത​ന്നെ അ​നു​ഭ​വി​ച്ച​റി​യേ​ണ്ട​താ​ണ്. കു​റ​ച്ചു​നാ​ളു​ക​ള്‍​ക്ക​പ്പു​റം ഈ ​സി​നി​മ എ​ല്ലാ രീ​തി​യി​ലും ഇ​തി​ലു​മ​ധി​കം ച​ര്‍​ച്ച​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ പ്രാ​ധാ​ന്യ​മു​ള്ള മു​ഴു​നീ​ള വേ​ഷ​ങ്ങ​ള്‍ കു​റ​വ​ല്ലേ..‍?

ഞാ​ന്‍ "അ​റി​യി​പ്പി’​ല്‍ മു​ഴു​നീ​ള വേ​ഷ​മാ​ണു ചെ​യ്ത​ത്. പ​ക്ഷേ, ഈ​യൊ​രു ടൈ​പ്പ് അ​ല്ലെ​ന്നേ​യു​ള്ളൂ. പ​ക്ഷേ, വേ​റൊ​രു രീ​തി​യി​ല്‍ ഏ​റെ ഗൗ​ര​വ​ത്തി​ല്‍ ത​ന്നെ​യാ​ണു പെ​ര്‍​ഫോം ചെ​യ്ത​ത്. ഏ​റെ തീ​വ്ര​മാ​യി, സൂ​ക്ഷ്മ​ത​ല​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ക ഒ​ട്ടും എ​ളു​പ്പ​മ​ല്ല. ഡെ​സ്റ്റി​മോ​ണ പോ​ലെ ലൗ​ഡാ​യ​തു മാ​ത്ര​മ​ല്ല പെ​ര്‍​ഫോ​മ​ന്‍​സ്. എ​നി​ക്ക് ഇ​ങ്ങ​നെ​യൊ​രു ക​ഥാ​പാ​ത്രം ഇ​പ്പോ​ഴാ​ണു കി​ട്ടി​യ​ത് എ​ന്നേ​യു​ള്ളൂ.

കൃ​ഷാ​ന്തി​ന്‍റെ പി​ന്തു​ണ..?

വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും സ്വാ​ത​ന്ത്ര്യ​മു​ള്ള ര​സ​ക​ര​മാ​യ സെ​റ്റ്. ആ​ര്‍​ട്ടി​സ്റ്റി​നും അ​ത്ര​യും സ്വാ​ത​ന്ത്ര്യ​ത്തോ​ടെ പെ​ര്‍​ഫോം ചെ​യ്യാ​നാ​വും. ഡ​യ​റ​ക്ട​ര്‍ എ​ന്നു​പ​റ​ഞ്ഞു മാ​റി​നി​ല്‍​ക്കാ​തെ ന​മ്മു​ടെ ഇ​ട​യി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യു​ന്ന, ന​മ്മ​ള്‍ പ​റ​യു​ന്ന​ത് ഉ​ള്‍​ക്കൊ​ള്ളു​ന്ന സം​വി​ധാ​യ​ക​ന്‍. അ​ത്ത​രം ഇ​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​ത്ത​രം മാ​ജി​ക്കു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത്.

കൊ​മേ​ഴ്സ്യ​ല്‍ സി​നി​മ​ക​ളി​ല്‍​നി​ന്ന് മാ​റ്റി​നി​ര്‍​ത്ത​പ്പെ​ടു​ന്നു​ണ്ടോ..?

എ​ന്നെ ഏ​റെ​യും ക​ണ്ടി​ട്ടു​ള്ള​തു സ​മാ​ന്ത​ര സി​നി​മ​ക​ളി​ലാ​യ​തി​നാ​ല്‍ കൊ​മേ​ഴ്സ്യ​ല്‍ സി​നി​മ​ക​ളി​ലേ​ക്കു വി​ളി​ച്ചാ​ല്‍ വ​രി​ല്ലാ​യി​രി​ക്കും എ​ന്നു കു​റേ ആ​ളു​ക​ള്‍ വി​ചാ​രി​ക്കു​ന്നു​ണ്ടാ​വും. നേ​രി​ട്ടു വി​ളി​ച്ചു സം​സാ​രി​ക്കു​മ്പോ​ഴേ വാ​സ്ത​വം അ​റി​യു​ക​യു​ള്ളൂ. മു​മ്പ് കൊ​മേ​ഴ്സ്യ​ല്‍ സി​നി​മ​ക​ളി​ല്‍ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ​യും ടൈ​പ്പ് കാ​സ്റ്റ് ആ​യി​രു​ന്നി​ല്ല. എ​ല്ലാ​ത്ത​രം സി​നി​മ​ക​ളെ​യും സി​നി​മ​യാ​യി​ത്ത​ന്നെ​യാ​ണു കാ​ണു​ന്ന​ത്. ശ​രി​ക്കും, ഞാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്.

സ​ഹ​താ​ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍..?

K-Rail Survey

ര​ജി​ഷ, ജ​ഗ​ദീ​ഷ്, വി​ഷ്ണു അ​ഗ​സ്ത്യ, സു​രേ​ഷ് കൃ​ഷ്ണ, ശ്രീ​നാ​ഥ് ബാ​ബു, ഷി​ന്‍​സ് ഷാ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു കോം​ബി​നേ​ഷ​നു​ക​ള്‍. അ​തി​ലേ​റെ​യും വി​ഷ്ണു​വു​മാ​യാ​ണ്. പ​ര​സ്പ​ര​മു​ള്ള കൊ​ടു​ക്ക​ല്‍ വാ​ങ്ങ​ലു​ക​ളി​ലൂ​ടെ ഏ​റെ ആ​സ്വ​ദി​ച്ചു ചെ​യ്ത കോ​ട​തി​സീ​നു​ക​ള്‍. ജ​ഗ​ദീ​ഷേ​ട്ട​ന്‍റെ​യും മ​റ്റും ക്ലോ​സെ​ടു​ത്ത​പ്പോ​ള്‍ ഞാ​ന്‍ മോ​ണി​ട്ട​റി​ന്‍റെ അ​ടു​ത്തു​പോ​യി കാ​ണാ​റു​ണ്ടാ​യി​രു​ന്നു. ക​ണ്ടി​രു​ന്നു​പോ​കു​ന്ന പെ​ര്‍​ഫോ​മ​ന്‍​സ്.

"പ്ര​ഭ​യാ​യ് നി​ന​ച്ച​തെ​ല്ലാം’ സ്വാ​ധീ​നി​ക്കു​ന്ന​ത്..‍?

അ​തി​ന്‍റെ വ​ര്‍​ക്ക്ഷോ​പ്പും റി​ഹേ​ഴ്സ​ലു​ക​ളും എ​നി​ക്കു വേ​റൊ​രു​ത​രം സ്കൂ​ളാ​യി​രു​ന്നു. പൂ​നെ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു ഒ​പ്പ​മു​ള്ള​വ​ര്‍. മു​ന്ന​റി​വു​ക​ള്‍ മാ​റ്റി​വ​ച്ചും പു​തി​യ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ചും സൃ​ഷ്ടി​പ​ര​മാ​യ സം​തൃ​പ്തി അ​നു​ഭ​വി​ച്ച കാ​ലം. കാ​ന്‍​സി​നു​ശേ​ഷം ലോ​ക​സി​നി​മ​യു​ടെ ഭാ​ഗ​മാ​യ അ​നു​ഭൂ​തി​യാ​യി​രു​ന്നു.

ഇ​നി ഏ​തു​ത​രം വേ​ഷ​ങ്ങ​ള്‍..?

എ​നി​ക്കു സ്ക്രി​പ്റ്റ് ബോ​ധ്യ​മാ​വ​ണം. എ​ന്‍റെ ക​ഥാ​പാ​ത്രം മു​മ്പു ചെ​യ്യാ​ത്ത​താ​ണ്, കൊ​ള്ളാം എ​ന്നു തോ​ന്നി​യാ​ല്‍ ഏ​തു സം​വി​ധാ​യ​ക​നൊ​പ്പ​വും സി​നി​മ ചെ​യ്യും. എ​ന​ര്‍​ജ​റ്റി​ക് ആ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ വേ​ണം. കു​റ​ച്ചു സൂ​ക്ഷ്മ​ത​ല​ത്തി​ലു​ള്ള കോ​മ​ഡി ചെ​യ്യ​ണം. കു​റ​ച്ചു​കൂ​ടി കൊ​മേ​ഴ്സ്യ​ലാ​യ സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​വ​ണം.

അ​ടു​ത്ത സി​നി​മ​ക​ള്‍..‍?

ഡോ​ണ്‍ പാ​ല​ത്ത​റ, ക​മ​ല്‍ കെ. ​എം. എ​ന്നി​വ​രു​ടെ സി​നി​മ​ക​ള്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. കൊ​ച്ചി​യി​ലെ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​രു​ടെ ജീ​വി​ത​പ്ര​യാ​സ​ങ്ങ​ളും അ​വ​രു​ടെ പോ​രാ​ട്ട​വു​മൊ​ക്കെ​യാ​ണു ഡോ​ണി​ന്‍റെ സി​നി​മ. ക​മ​ലി​ന്‍റേ​തു പ​രീ​ക്ഷ​ണ​ചി​ത്ര​മാ​ണ്. ഞാ​നും ഉ​ര്‍​വ​ശി​ച്ചേ​ച്ചി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സി​നി​മ​യി​ലാ​ണ് ഇ​നി അ​ഭി​ന​യം. ഫി​ലിം മേ​ക്കിം​ഗി​ലും താ​ത്പ​ര്യ​മു​ണ്ട്. ഭാ​വി​യി​ല്‍ സം​വി​ധാ​നം ഉ​ള്‍​പ്പെ​ടെ ചെ​യ്തേ​ക്കാം.

Tags : divyaprabha interview starchat

Recent News

Corehub Up