രജനീകാന്ത്
സൂപ്പർസ്റ്റാർ രജനീകാന്ത് ആത്മകഥ എഴുതുന്നു. തന്റെ ജീവിതയാത്രകളെല്ലാം കോർത്തിണക്കിയാണ് താരത്തിന്റെ രചനയുണ്ടാകുക. ബസ് കണ്ടക്ടറായി തുടങ്ങിയ ജീവിതം പിന്നീട് കണ്ടത് തമിഴ്സിനിമയിലെ അഭിഭാജ്യഘടകമായി മാറുന്നതാണ്.
രജനിയുടെ ജീവിതകഥ സിനിമയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മകൾ സൗന്ദര്യയും രജനീകാന്ത് ആത്മകഥാരചന തുടങ്ങിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ രജനീകാന്ത്, നെൽസൺ ദിലീപ് കുമാർ സംവിധാനംചെയ്യുന്ന ജയിലർ 2 എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. തുടർന്ന് കമൽഹാസൻ നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കും.
Tags : Rajinikanth autobiography Rajinikanth autobiography superstar biography Indian cinema icons