x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലാം ശരിയാകും, വിഷമിക്കേണ്ട: ഭർത്താവും വീടും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് താങ്ങായി മമ്മൂട്ടി


Published: December 5, 2025 10:31 AM IST | Updated: December 5, 2025 10:31 AM IST

കാ​​​ലി​​​ന് ഇ​​​പ്പോ​​​ള്‍ എ​​​ങ്ങ​​​നെ​​​യു​​​ണ്ടെ​​​ന്ന ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ ചോ​​​ദ്യം കേ​​​ട്ട് സ​​​ന്ധ്യ​​​യു​​​ടെ ക​​​ണ്ണു​​​ക​​​ള്‍ നി​​​റ​​​ഞ്ഞൊ​​​ഴു​​​കി. “എ​​​ല്ലാം ശ​​​രി​​​യാ​​​കും, കൂ​​​ടെ ഞ​​​ങ്ങ​​​ളൊ​​​ക്കെ​​​യി​​​ല്ലേ. കൃ​​​ത്രി​​​മ​​​ക്കാ​​​ലി​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഏ​​​ര്‍പ്പാ​​​ടാ​​​ക്കാം” മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ മ​​​ഹാ​​​ന​​​ട​​​ന്‍ ന​​​ല്‍കി​​​യ ആ ​​​ഉ​​​റ​​​പ്പി​​​ല്‍ സ​​​ന്ധ്യ​​​യു​​​ടെ ജീ​​​വി​​​തം ഇ​​​നി മു​​​ന്നോ​​​ട്ടു ന​​​ട​​​ക്കും.

ഒ​​​ക്ടോ​​​ബ​​​ര്‍ 25ന് ​​​അ​​​ടി​​​മാ​​​ലി കൂ​​​മ്പ​​​ന്‍പാ​​​റ​​​യി​​​ലു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ല്‍ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന സ​​​ന്ധ്യ​​​യു​​​ടെ ഇ​​​ട​​​തു​​​കാ​​​ല്‍ മു​​​ട്ടി​​​ന് മു​​​ക​​​ളി​​​ല്‍വ​​​ച്ച് നീ​​​ക്കം ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്നി​​​രു​​​ന്നു.

സ​​​ന്ധ്യ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​വി​​​വ​​​രം അ​​​റി​​​യാ​​​നാ​​​ണ് മ​​​മ്മൂ​​​ട്ടി രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് (ഹെ​​​ല്‍ത്ത് കെ​​​യ​​​ര്‍ പ്ര​​​മോ​​​ഷ​​​ന്‍സ്) ജോ​​​സ് പോ​​​ളി​​​ന്‍റെ ഫോ​​​ണി​​​ലേ​​​ക്ക് വീ​​​ഡി​​​യോ കോ​​​ള്‍ വി​​​ളി​​​ച്ച​​​ത്.

കൃ​​​ത്രി​​​മ​​​ക്കാ​​​ല്‍ ന​​​ൽ​​​കാ​​​മെ​​​ന്നു വാ​​​ക്കു ന​​​ൽ​​​കി​​​യ​​​തി​​​നൊ​​​പ്പം അ​​​ടി​​​മാ​​​ലി​​​യി​​​ല്‍ വീ​​​ട് നി​​​ര്‍മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്താ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. സ​​​ന്ധ്യ​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​വ​​​സ്ഥ മ​​​ന​​​സി​​​ലാ​​​ക്കി​​​യ മ​​​മ്മൂ​​​ട്ടി നേ​​​ര​​​ത്തേത​​​ന്നെ ചി​​​കി​​​ത്സാ​​​ച്ചെ​​​ല​​​വു​​​ക​​​ള്‍ പൂ​​​ര്‍ണ​​​മാ​​​യും ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. കൃ​​​ത്രി​​​മ​​​കാ​​​ല്‍ വ​​​യ്ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട സ​​​ഹാ​​​യം ന​​​ല്‍കാ​​​ന്‍ കെ​​​യ​​​ര്‍ ആ​​​ന്‍ഡ് ഷെ​​​യ​​​ര്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ചെ​​​യ​​​ര്‍മാ​​​ന്‍ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന് നി​​​ര്‍ദേ​​​ശ​​​വും ന​​​ൽ​​​കി.

മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ല്‍ വീ​​​ട് പൂ​​​ര്‍ണ​​​മാ​​​യും ത​​​ക​​​ര്‍ന്ന​​​തി​​​നാ​​​ല്‍ 38 ദി​​​വ​​​സം നീ​​​ണ്ട ആ​​​ശു​​​പ​​​ത്രി വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം വാ​​​ട​​​ക​​​വീ​​​ട്ടി​​​ലേ​​​ക്കാ​​​ണ് സ​​​ന്ധ്യ​​​യു​​​ടെ മ​​​ട​​​ക്കം. ദു​​​ര​​​ന്ത​​​ത്തി​​​ല്‍ സ​​​ന്ധ്യ​​​യു​​​ടെ ഭ​​​ര്‍ത്താ​​​വ് ബി​​​ജു മ​​​രി​​​ച്ചി​​​രു​​​ന്നു. ത​​​ക​​​ര്‍ന്ന വീ​​​ട്ടി​​​ല്‍ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന സ​​​ന്ധ്യ​​​യെ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​മ്പോ​​​ള്‍ ഇ​​​ട​​​തു​​​കാ​​​ലി​​​ലേ​​​ക്കു​​​ള്ള ര​​​ക്ത​​​യോ​​​ട്ടം പൂ​​​ര്‍ണ​​​മാ​​​യും ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യും അ​​​സ്ഥി​​​ക​​​ള്‍ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ഒ​​​ടി​​​ഞ്ഞ് മ​​​സി​​​ലു​​​ക​​​ളും കോ​​​ശ​​​ങ്ങ​​​ളും ച​​​ത​​​ഞ്ഞ​​​ര​​​ഞ്ഞ നി​​​ല​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു.

എ​​​ട്ടു മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്‍ ര​​​ക്ത​​​യോ​​​ട്ടം പൂ​​​ര്‍വ​​​സ്ഥി​​​തി​​​യി​​​ലാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും ച​​​ത​​​ഞ്ഞ​​​ര​​​ഞ്ഞ മ​​​സി​​​ലു​​​ക​​​ളും കോ​​​ശ​​​ങ്ങ​​​ളും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ഷാം​​​ശം വ​​​ര്‍ധി​​​ച്ച് ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ഇ​​​ട​​​തു​​​കാ​​​ൽ മു​​​ട്ടി​​​നു മു​​​ക​​​ളി​​​ൽ വ​​​ച്ച് നീ​​​ക്കം ചെ​​​യ്യേ​​​ണ്ട​​​താ​​​യി വ​​​ന്ന​​​ത്.

മു​​​റി​​​വു​​​ക​​​ള്‍ പൂ​​​ര്‍ണ​​​മാ​​​യി ഉ​​​ണ​​​ങ്ങി​​​യ​​​തോ​​​ടെ ഫി​​​സി​​​യോ തെ​​​റാ​​​പ്പി​​​യി​​​ല്‍ പ​​​ര​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ന്‍ സ​​​ന്ധ്യ​​​ക്കു ക​​​ഴി​​​ഞ്ഞു. ഇ​​​നി​​​യു​​​ള്ള ര​​​ണ്ടാ​​​ഴ്ച ഫി​​​സി​​​യോ തെ​​​റാ​​​പ്പി തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​ണു ഡോ​​​ക്ട​​​ര്‍മാ​​​രു​​​ടെ നി​​​ര്‍ദേ​​​ശം. പ്ലാ​​​സ്റ്റി​​​ക് സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​​​ ജി​​​ജി രാ​​​ജ് കു​​​ള​​​ങ്ങ​​​ര, സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​ഗെ​​​ലി ഇ​​​റ്റെ, ഡോ. ​​​എ. ജെ. ​​​പ്ര​​​വീ​​​ണ്‍, ജ​​​ന​​​റ​​​ല്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡോ. ​​​ര​​​വി​​​കാ​​​ന്ത്, ഡോ. ​​​എ​​​സ്. അ​​​ര്‍ച്ച​​​ന , ഓ​​​ര്‍ത്തോ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡോ.​​​ടോം ജോ​​​സ് എ​​​ന്നി​​​വ​​​ര്‍ ചി​​​കി​​​ത്സ​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ല്‍കി. ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം കൃ​​​ത്രി​​​മ കാ​​​ല്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ഡോ. ​​​ഗെ​​​ലി ഇ​​​റ്റെ പ​​​റ​​​ഞ്ഞു.

 

മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ല്‍ ഭ​​​ര്‍ത്താ​​​വും കാ​​​ന്‍സ​​​ര്‍ രോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം മ​​​ക​​​നും മ​​​രി​​​ച്ച​​​തോ​​​ടെ, ന​​​ഴ്‌​​​സിം​​​ഗ് വി​​​ദ്യാ​​​ര്‍ഥി​​​നി​​​യാ​​​യ മ​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് സ​​​ന്ധ്യ​​​ക്കു തു​​​ണ

 

Tags : mammootty adimali landslide

Recent News

Corehub Up