x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​മ​തി വ​ള​വി​ലൂ​ടെ ന​ഷ്ടം ഏ​ഴു കോ​ടി, അ​ഭി​ലാ​ഷ് പി​ള്ള​യും വി​ഷ്ണു​വും ച​തി​ച്ചു: പൊ​ട്ടി​ക്ക​ര​ഞ്ഞ് മു​ര​ളി കു​ന്നും​പു​റ​ത്ത്


Published: April 22, 2026 08:18 AM IST | Updated: April 22, 2026 08:43 AM IST

വ്യ​വ​സാ​യി​യും നി​ര്‍​മാ​താ​വു​മാ​യ മു​ര​ളി കു​ന്നും​പു​റ​ത്ത് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ ശ്ര​ദ്ധേ​യ​മാ​യി. ബി​സി​ന​സി​ലൂ​ടെ​യും സി​നി​മ​യി​ലൂ​ടെ​യും ത​നി​ക്ക് ഒ​രു​പാ​ട് ച​തി​ക​ൾ പ​റ്റി​യെ​ന്നും ജീ​വി​തം കൈ​വി​ട്ട് പോ​യ അ​വ​സ്ഥ​യാ​ണെ​ന്നും പ​റ​ഞ്ഞ് പൊ​ട്ടി​ക്ക​ര​യു​ന്ന മു​ര​ളി​യെ വീ​ഡി​യോ​യി​ൽ കാ​ണാം. ജ​യ​സൂ​ര്യ ചി​ത്രം വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ നി​ർ​മാ​താ​വാ​ണ് മു​ര​ളി.

ന​ദി​ക​ളി​ൽ സു​ന്ദ​രി യ​മു​ന, സു​മ​തി വ​ള​വ് അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ലൂ​ടെ ഏ​ക​ദേ​ശം ഒ​ൻ​പ​ത് കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ത​നി​ക്കു​ണ്ടാ​യ​തെ​ന്നും ജീ​വ​നൊ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ലെ​ന്നും മു​ര​ളി പ​റ​യു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത വീ​ഡി​യോ പി​ന്നീ​ട് മു​ര​ളി ത​ന്നെ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

‘‘എ​ന്നെ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. വെ​ള്ളം സി​നി​മ കു​റെ ആ​ളു​ക​ൾ ക​ണ്ടി​ട്ടു​ണ്ടാ​വും. അ​ത് സി​നി​മ​യ്ക്ക് വേ​ണ്ടി കാ​ണി​ച്ച​താ​ണ്, അ​ങ്ങ​നെ​യൊ​ന്നു​മ​ല്ല എ​ന്‍റെ യ​ഥാ​ർ​ഥ ലൈ​ഫ്. ഞാ​ൻ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണ്.

ഇ​പ്പോ​ള്‍ ജീ​വി​തം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്നൊ​രു അ​വ​സ്ഥ​യി​ലാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ നി​ങ്ങ​ളു​ടെ മു​ന്നി​ൽ ഈ ​വി​ഡി​യോ​യു​മാ​യി വ​രാ​ൻ കാ​ര​ണം. ഒ​രു​പാ​ട് ച​തി​ക​ൾ പ​റ്റി.

ബി​സി​ന​സി​ൽ ഒ​രു​പാ​ട് ച​തി​ക​ൾ പ​റ്റി. ടൈ​ൽ​സ് ദു​ബാ​യി​ലും ഓ​സ്ട്രേ​ലി​യ​യി​ലും ആ​ഫ്രി​ക്ക​യി​ലും ഒ​ക്കെ ക​യ​റ്റി അ​യ​ച്ചി​ട്ട് മ​ല​യാ​ളി​ക​ൾ വ​ഴി ഒ​രു​പാ​ട് പൈ​സ കി​ട്ടാ​നു​ണ്ടാ​യി. അ​ങ്ങ​നെ ബി​സി​ന​സി​ൽ കു​റെ പൈ​സ പോ​യി. ആ​ൾ​ക്കാ​രെ വി​ശ്വ​സി​ച്ചു കു​റെ പൈ​സ പോ​യി. ക​മ്പ​നി​ക്കാ​ർ​ക്ക് കു​റെ പൈ​സ കൊ​ടു​ക്കാ​നു​ണ്ട്. അ​തി​നി​ട​യ്ക്ക് സി​നി​മ എ​ടു​ത്തു. വെ​ള്ളം... അ​തി​ൽ അ​വ​സാ​നം അ​തി​ന്‍റെ പ്രൊ​ഡ്യൂ​സ​ർ ആ​യി​പ്പോ​യ​താ​ണ്.

ര​ണ്ടാ​മ​ത് ന​ദി​ക​ളി​ൽ സു​ന്ദ​രി യ​മു​ന. ഉ​ണ്ണി വെ​ള്ളോ​റ, വി​ജേ​ഷ് പാ​ണ​ത്തൂ​ർ... ഈ ​ര​ണ്ടാ​ളും ക​ള്ളം പ​റ​ഞ്ഞി​ട്ട് എ​ന്‍റെ അ​ടു​ത്ത് വ​ന്നു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​ണ് അ​താ​ണ് ഇ​താ​ണ് എ​ന്നൊ​ക്കെ പ​റ​ഞ്ഞു. അ​ങ്ങ​നെ ആ ​സി​നി​മ എ​ടു​ത്തു. അ​തി​ല്‍ ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വ​ന്നു. പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​ത് ഇ​വ​ർ​ക്ക് സി​നി​മ​യൊ​ന്നും അ​റി​യി​ല്ല, ഇ​വ​ർ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രൊ​ന്നും അ​ല്ലാ​യി​രു​ന്നു എ​ന്ന്. ഇ​തൊ​ക്കെ ന​മ്മ​ളോ​ട് ക​ള്ളം പ​റ​ഞ്ഞി​ട്ടാ​ണ് വ​ന്ന​ത്.

പി​ന്നെ മൂ​ന്നാ​മ​ത് സു​മ​തി വ​ള​വ്. എ​ല്ലാ​വ​രു​ടെ​യും വി​ചാ​രം സി​നി​മ വ​ലി​യ വി​ജ​യ​മാ​ണെ​ന്നാ​ണ്. എ​ന്‍റെ ജീ​വി​തം ഇ​ന്ന് കൈ​വി​ട്ടു പോ​യി​രി​ക്കു​ക​യാ​ണ്. എ​ന്‍റെ മ​ക്ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൂ​ടെ ജീ​വി​ച്ചി​ട്ട് മ​തി​യാ​യി​ട്ടി​ല്ല, കൊ​തി തീ​ർ​ന്നി​ട്ടി​ല്ല.

പ​ക്ഷേ ഈ ​സി​നി​മ കാ​ര​ണം ഏ​ഴ് കോ​ടി​യോ​ളം രൂ​പ ന​ഷ്ടം വ​ന്നു. എ​നി​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​ൻ പ​റ്റു​ന്നി​ല്ല, എ​നി​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​ൻ പ​റ്റു​ന്നി​ല്ല. ഒ​രു​പാ​ട് ക​ട​ങ്ങ​ൾ ഓ​ൾ​റെ​ഡി ഉ​ണ്ട്, അ​തി​ന്‍റെ കൂ​ടെ ഇ​തും. അ​തു​കൊ​ണ്ട് ഞാ​ൻ പോ​വു​ക​യാ​ണ്. ഞാ​ൻ പോ​വു​ക​യാ​ണ്. എ​നി​ക്ക് ജീ​വി​ച്ച് കൊ​തി തീ​ർ​ന്നി​ട്ടി​ല്ല.

ക​ട​ക്കാ​ർ എ​ന്നെ ജീ​വി​ക്കാ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ല. എ​ന്നെ എ​ല്ലാ​വ​രും ച​തി​ച്ചു, എ​ല്ലാ​വ​രും പ​റ്റി​ച്ചു. എ​ന്നെ ഇ​ങ്ങ​നെ​യാ​ക്കി. അ​ഭി​ലാ​ഷ് പി​ള്ള, വി​ഷ്ണു.. അ​ഭി​ലാ​ഷ് പി​ള്ള​യോ​ടൊ​ക്കെ.. അ​വ​നെ​യൊ​ന്നും ഒ​രി​ക്ക​ലും വി​ശ്വ​സി​ക്ക​രു​ത്. വി​ഷ്ണു... അ​വ​ന് ഡ​യ​റ​ക്ഷ​ൻ ഒ​ന്നും അ​റി​യി​ല്ല. എ​ല്ലാ​വ​രും ക​ള്ള​ന്മാ​രാ​ണ്. എ​ല്ലാ​വ​രും ഈ ​സ​ത്യം അ​റി​യ​ണം. എ​ന്നെ പ​റ്റി​ച്ച​താ​ണ് ഇ​വ​രൊ​ക്കെ കൂ​ടി. എ​ല്ലാ​വ​രും കൂ​ടി എ​ന്നെ പ​റ​ഞ്ഞു പ​റ്റി​ച്ചു.

എ​ന്‍റെ ന​ല്ലൊ​രു ജീ​വി​തം ഈ ​സി​നി​മാ​ക്കാ​ർ എ​ല്ലാ​വ​രും കൂ​ടി ക​ള​ഞ്ഞു. വി​ജേ​ഷ് പാ​ണ​ത്തൂ​ർ, ഉ​ണ്ണി, അ​ഭി​ലാ​ഷ് പി​ള്ള, വി​ഷ്ണു ഇ​വ​രെ​ല്ലാം ജീ​വി​തം ക​ള​ഞ്ഞു. ദൈ​വം അ​വ​ർ​ക്ക് മാ​പ്പ് കൊ​ടു​ക്കാ​ൻ പാ​ടി​ല്ല. അ​വ​രി​പ്പോ​ൾ ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും കൂ​ടെ സു​ഖ​മാ​യി ജീ​വി​ക്കു​ന്നു. എ​നി​ക്ക് മ​രി​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല.

പ​ക്ഷേ മ​രി​ക്കാ​ൻ ധൈ​ര്യ​മി​ല്ല. പ​ക്ഷേ മ​രി​ച്ചേ പ​റ്റൂ, എ​നി​ക്ക് വേ​റെ വ​ഴി​യി​ല്ല. എ​ല്ലാ​വ​ർ​ക്കും മാ​പ്പ്. ഞാ​ൻ കാ​ര​ണം ഒ​രു​പാ​ട് ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടി​യി​ട്ടു​ണ്ട്. നി​ങ്ങ​ളാ​രും ഒ​രി​ക്ക​ലും കു​ടി​ക്ക​രു​ത്. എ​ന്‍റെ അ​വ​സ്ഥ ഇ​ങ്ങ​നെ​യൊ​ക്കെ ആ​യി​പ്പോ​യി. മാ​പ്പ് സു​ഹൃ​ത്തു​ക്ക​ളെ മാ​പ്പ്.’’–​മു​ര​ളി​യു​ടെ വാ​ക്കു​ക​ൾ.

Tags : murali kunnumpurath producer

Recent News

Corehub Up