x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാം​ച​ര​ണി​ന്‍റെ നാ​യി​ക​യാ​യി ജാ​ൻ​വി ക​പൂ​ർ; പെ​ദ്ധി ട്രെ​യി​ല​ർ  


Published: May 19, 2026 08:27 AM IST | Updated: May 19, 2026 08:27 AM IST

രാം ​ച​ര​ൺ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യ പെ​ദ്ധി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്ത്. ജാ​ൻ​വി ക​പൂ​റാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

2026 ജൂ​ൺ നാ​ലി​നാ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ബു​ചി ബാ​ബു സ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വൃ​ദ്ധി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട സ​തീ​ഷ് കി​ലാ​രു ആ​ണ് നി​ർ​മി​ക്കു​ന്ന​ത്.

മൈ​ത്രി മൂ​വി മേ​ക്ക​ർ​സ്, സു​കു​മാ​ർ റൈ​റ്റിം​ഗ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ന്‍റെ ​തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി പ​തി​പ്പു​ക​ൾ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ പെ​ദ്ധി ആ​യാ​ണ് രാം ​ച​ര​ൺ വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ്, ഗു​സ്തി, ഓ​ട്ടം എ​ന്നി​വ​യി​ൽ അ​ഗ്ര​ഗ​ണ്യ​നാ​യ ഒ​രു യു​വാ​വാ​യാ​ണ് രാം ​ച​ര​ൺ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

ആ​ക്ഷ​ൻ, ഡ്രാ​മ, റൊ​മാ​ൻ​സ്, ത്രി​ൽ എ​ന്നി​വ​യെ​ല്ലാം കൃ​ത്യ​മാ​യി കോ​ർ​ത്തി​ണ​ക്കി​യാ​ണ് ചി​ത്രം ക​ഥ പ​റ​യു​ന്ന​തെ​ന്നും ട്രെ​യി​ല​ർ കാ​ണി​ച്ചു ത​രു​ന്നു.

ബോ​ളി​വു​ഡ് താ​രം ജാ​ൻ​വി ക​പൂ​ർ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ക​ന്ന​ഡ സൂ​പ്പ​ർ​താ​രം ശി​വ​രാ​ജ് കു​മാ​റും ഈ ​ചി​ത്ര​ത്തി​ൽ ഒ​രു നി​ർ​ണാ​യ​ക​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

രാം ​ച​ര​ൺ- ശി​വ​രാ​ജ് കു​മാ​ർ ടീം ​ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ബോ​ളി​വു​ഡ് താ​രം ദി​വ്യേ​ന്ദു ശ​ർ​മ, ജ​ഗ​പ​തി ബാ​ബു, ബോ​മ​ൻ ഇ​റാ​നി എ​ന്നി​വ​രാ​ണ്  ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 

ര​ച​ന, സം​വി​ധാ​നം -ബു​ചി ബാ​ബു സ​ന, അ​വ​ത​ര​ണം - മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സ്, സു​കു​മാ​ർ റൈ​റ്റിം​ഗ്സ്, നി​ർ​മ്മാ​ണം - വെ​ങ്ക​ട സ​തീ​ഷ് കി​ലാ​രു, ബാ​ന​ർ - വൃ​ദ്ധി സി​നി​മാ​സ്, കോ ​പ്രൊ​ഡ്യൂ​സ​ർ - ഇ​ഷാ​ൻ സ​ക്സേ​ന, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- വി. ​വൈ. പ്ര​വീ​ൺ കു​മാ​ർ, ഛായാ​ഗ്ര​ഹ​ണം - ര​ത്ന​വേ​ലു, സം​ഗീ​തം - എ ​ആ​ർ റ​ഹ്മാ​ൻ, എ​ഡി​റ്റ​ർ- ന​വീ​ൻ നൂ​ലി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - അ​വി​നാ​ഷ് കൊ​ല്ല, മാ​ർ​ക്ക​റ്റിം​ഗ്- ഫ​സ്റ്റ് ഷോ, ​പി​ആ​ർ​ഒ - ശ​ബ​രി.

Tags : Peddi Official Trailer Ram Charan Janhvi Kapoor

Recent News

Corehub Up