പന്ത്രണ്ടാമത് രാജസ്ഥാന് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ 'മെയ്ഡ് ഇന്‍' എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനും മികച്ച എക്സ്പിരിമെന്റല്‍ ഹ്രസ്വചിത്രത്തിനുaള്ള പുരസ്കാരവും ലഭിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ 25ഓളം ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ മെയ്ഡ് ഇന്‍ എന്ന നിശബ്ദ ചിത്രം നേടി.
കച്ചവട താല്പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഒരു ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവര്‍ത്തികളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ് പ്രമേയം.
അന്താരാഷ്ട്ര യുദ്ധത്തില്‍ കാല് നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരന്റെ പുറം കാഴ്ചകളിലൂടെയാണ് പ്രസ്തുത പ്രമേയത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. എല്‍.കെ. പ്രൊഡക്ഷന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് പുത്തന്‍പുരയിലാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
Tags : Rajasthan Film Festival Made In