x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൻ​സി​ബ​യോ​ടും ശ്വേ​ത​യോ​ടു​മെ​ല്ലാം മ​ണി​ക്കൂ​റു​ക​ളോ​ളം സം​സാ​രി​ച്ചു, സ്ഥി​രം ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് വ​രി​ല്ല: ര​മേ​ശ് പി​ഷാ​ര​ടി  


Published: June 26, 2026 12:40 PM IST | Updated: June 26, 2026 12:40 PM IST

അ​മ്മ​യു​ടെ സ്ഥി​രം ക​മ്മി​റ്റി​യു​ടെ ഭാ​ര​വാ​ഹി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും ഉ​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ക​ണ്ടെ​ത്തു​മെ​ന്നും ന​ട​നും പാ​ല​ക്കാ​ട് എം​എ​ൽ​എ​യു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി.

‘അ​മ്മ’​യു​ടെ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്നു​വെ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ടാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ മാ​ത്ര​മാ​ണ് സം​ഘ​ട​ന​യി​ൽ ഉ​ള്ള​തെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി.

‘‘അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യെ​ന്ന് സാ​ങ്കേ​തി​ക​മാ​യി ഒ​രു ക​ട​ലാ​സ് ക​മ്മി​റ്റി​യാ​ണ്. എ​ത്ര​യും പെ​ട്ട​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി അ​ടു​ത്ത ഭാ​ര​വാ​ഹി​ക​ളെ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം. ‘അ​മ്മ’​യു​ടെ പോ​ളി​സി മേ​ക്കിം​ഗി​ലോ സാ​മ്പ​ത്തി​ക​മാ​യ ഇ​ട​പാ​ടു​ക​ളി​ലോ ഒ​ന്നും മാ​റ്റ​മു​ണ്ടാ​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള ക​മ്മി​റ്റി​യ​ല്ല ഇ​ത്. 

പ​ക്ഷേ സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ഇ​ട​പെ​ട്ടു കൊ​ണ്ട് എ​ങ്ങ​നെ പ​രി​ഹ​രി​ക്കാം എ​ന്ന ച​ർ​ച്ച​ക​ളും അ​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.

അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ആ​ദ്യ​ത്തെ യോ​ഗം കൂ​ടി. ഗ​ണേ​ഷേ​ട്ട​നും ഷാ​ജോ​ണും ഓ​ൺ​ലൈ​നി​ൽ ജോ​യി​ൻ ചെ​യ്തു. കു​റ​ച്ച് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ട്. അ​ത് ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യാ​നാ​കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്ര​യും പെ​ട്ട​ന്ന് ന​ട​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

‘അ​മ്മ’​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ കാ​ണു​മ്പോ​ൾ ഒ​രം​ഗം എ​ന്ന നി​ല​യി​ൽ മാ​ന​സി​ക​മാ​യ വേ​ദ​ന എ​ല്ലാ​വ​ർ​ക്കു​മു​ള്ള​പോ​ലെ എ​നി​ക്കു​മു​ണ്ട്. വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും ക​മ്യൂ​ണി​ക്കേ​ഷ​ൻ ഗ്യാ​പ്പു​ക​ളു​മൊ​ക്കെ പ​രി​ഹ​രി​ക്ക​പ്പെ​ട​ണം. അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ൽ വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട ഒ​രു ക​മ്മി​റ്റി​യെ ഇ​ത് ഏ​ൽ​പ്പി​ക്കു​ക എ​ന്ന​താ​ണ് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം. 

രാ​ജി​വ​ച്ചു​പോ​യ എ​ല്ലാ​വ​രെ​യും തി​രി​ച്ചു​വി​ളി​ക്കും. ശ്വേ​ത മേ​നോ​ൻ, അ​ൻ​സി​ബ, മ​ല്ലി​ക ചേ​ച്ചി, ബാ​ബു​രാ​ജ്, മ​മ്മൂ​ക്ക, ലാ​ലേ​ട്ട​ൻ ഇ​വ​രോ​ട് എ​ല്ലാ​വ​രോ​ടും പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ഫോ​ണി​ൽ ഒ​രു​പാ​ട് സ​മ​യം സം​സാ​രി​ച്ചു. അ​ൻ​സി​ബ​യോ​ടൊ​ക്കെ ഒ​രു​മ​ണി​ക്കൂ​ർ സം​സാ​രി​ച്ചി​രു​ന്നു. അ​വ​രെ​യെ​ല്ലാം കേ​ൾ​ക്കു​ന്നു​ണ്ട്. പ്ര​ശ്ന​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ഉ​ണ്ടാ​യി, നി​ല​വി​ൽ എ​ങ്ങ​നെ പ​രി​ഹ​രി​ക്കാം എ​ന്ന​തൊ​ക്കെ​യാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

എ​ല്ലാ​ക്കാ​ര്യ​ത്തി​ലും ര​ണ്ട് വ​ശ​ങ്ങ​ളും കേ​ൾ​ക്ക​ണം. ചി​ല​ർ പൊ​തു മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ച്ചു. ഗൗ​ര​വ​മേ​റി​യ വി​ഷ​യ​ങ്ങ​ളു​ണ്ട്, അ​ത​ല്ലാ​ത്ത​തു​മു​ണ്ട്. പു​തി​യ ക​മ്മി​റ്റി വ​രും ഇ​തൊ​ക്കെ പ​രി​ഹ​രി​ക്ക​പ്പെ​ടും. ഒ​രു സ്ഥി​രം ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് ഞാ​ൻ വ​രി​ല്ല, എ​നി​ക്ക് ഇ​വി​ടെ പാ​ല​ക്കാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ണ്ട്.

അ​ന്ന് വാ​ർ​ത്ത​യി​ലൂ​ടെ​യാ​ണ് അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​നി​ക്ക് വ​ന്ന​ത് കേ​ട്ട​ത്. രാ​വി​ലെ പ​റ​ഞ്ഞി​രു​ന്നു, എ​ന്തെ​ങ്കി​ലും വ​ന്നാ​ൽ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന്. അ​തൊ​ക്കെ ന​മ്മ​ൾ ചെ​യ്യ​ണം. എ​ല്ലാ​വ​രും ന​മ്മു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ന​ല്ല ആ​ളു​ക​ളു​മാ​ണ്, ഇ​തൊ​ക്കെ പ​രി​ഹ​രി​ക്ക​പ്പെ​ടാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളെ ഒ​ള്ളൂ.’’–​ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു.

Tags : Ramesh Pisharadi amma association issue

Recent News

Corehub Up