പുതിയ സിനിമയായ ധർമന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നതിനു പിന്നാലെ രജനീകാന്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. രജനികാന്തിന്റെ ചിത്രമല്ല പോസ്റ്ററിൽ കാണിച്ചിരിക്കുന്നതെന്നും അത് എഐ ആണെന്നുമായിരുന്നു ഉയർന്ന വിമർശനങ്ങളിലൊന്ന്.
യുവനടൻ പ്രദീപ് രംഗനാഥന്റെ തലവെട്ടി ഒട്ടിച്ചതാണെന്നും ചിലർ പറഞ്ഞു. ഇപ്പോഴിതാ വിമർശകർക്കും ട്രോളന്മാർക്കും മറുപടിയുമായി എത്തുകയാണ് രാജ്കമൽ ഫിലിംസ്.
ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടാണ് വിമർശനങ്ങൾക്കു മറുപടി നൽകിയത്. പോസ്റ്ററിൽ കാണുന്ന അതേ സ്വാഗിൽ ഫോട്ടോഷൂട്ടിനു പോസ് ചെയ്യുന്ന രജനിയെ വീഡിയോയിൽ കാണാം
Ketta payan sir !! ????? https://t.co/n7cHUamf46
— Ashwath Marimuthu (@Dir_Ashwath) June 25, 2026
ദ് ഡെഡ്ലി ഡോക്ടർ എന്നതാണ് സിനിമയുടെ ടാഗ്ലൈൻ. ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.
ഡ്രാഗൺ സിനിമയൊരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം. സംഗീതം അനിരുദ്ധ്. സിമ്രാൻ ആണ് നായികയായെത്തുന്നത്.
കെ.എസ്. രവികുമാർ, സുന്ദർ സി., സിബി ചക്രവർത്തി എന്നീ സംവിധായകരെയായിരുന്നു ഈ പ്രോജക്ടിനായി ആദ്യം സമീപിച്ചിരുന്നത്. എന്നാൽ തിരക്കഥയിൽ ഉണ്ടായ പ്രശ്നങ്ങളാൽ അവരെ മാറ്റുകയായിരുന്നു.
രജനിയുടെ 173ാമത്തെ സിനിമയായ ‘ധർമൻ’ 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Tags : Dharman making video rajanikanth