വധശ്രമക്കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സിനിമാ നടൻ ദർശൻ നായകനാകുന്ന ഡെവിൾ സിനിമയുടെ ട്രെയിലർ എത്തി. പ്രകാശ് വീർ സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ എന്‍റർടെയ്നറാണ്.
മഹേഷ് മഞ്ജരേക്കർ, അച്യുത് കുമാർ, രചന റായി, ശർമിള മൻഡ്രേ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 70 ലക്ഷത്തിനടുത്ത് ആളുകളാണ് ട്രെയിലർ ഇതുവരെ കണ്ടത്.
ധനുഷ് എന്ന കഥാപാത്രമായി ദർശൻ ചിത്രത്തിലെത്തുന്നു. അജനീഷ് ലോക്നാഥ് ആണ് സംഗീതം. ഛായാഗ്രഹണം സുദാകർ. ആക്‌ഷൻ റാം ലക്ഷ്മൺ.
Tags : The Devil Darshan Ajaneesh Loknath