x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തെ ക​ളി​യാ​ക്കു​ന്ന ഏ​റ്റ​വും മോ​ശം സി​നി​മ​യാ​ണ​ത്; ജാ​ൻ​വി​യു​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ച് കാ​ളി​ദാ​സ്


Published: February 26, 2026 11:18 AM IST | Updated: February 26, 2026 11:18 AM IST

ജാ​ൻ​വി ക​പൂ​റും സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ പ​രം സു​ന്ദ​രി എ​ന്ന ചി​ത്ര​ത്തെ വി​മ​ർ​ശി​ച്ച് ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാം. കേ​ര​ള​ത്തെ​യും അ​തി​ന്‍റെ സം​സ്കാ​ര​ത്തെ​യും ക​ളി​യാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ആ ​ചി​ത്ര​മെ​ന്ന് കാ​ളി​ദാ​സ് പ​റ​യു​ന്നു.

ഈ​യ​ടു​ത്ത് ക​ണ്ട​തി​ല്‍ ഏ​റ്റ​വും മോ​ശം സി​നി​മ ഏ​തെ​ന്ന ചോ​ദ്യ​ത്തി​നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മ​റു​പ​ടി.

'ഈ​യ​ടു​ത്ത് ക​ണ്ട ഏ​റ്റ​വും മോ​ശം സി​നി​മ​യാ​ണ് പ​രം സു​ന്ദ​രി. കേ​ര​ള​ത്തെ​ക്കു​റി​ച്ച് ഒ​രു ഐ​ഡി​യ​യു​മി​ല്ലാ​ത്ത​വ​ര്‍ ന​മ്മു​ടെ നാ​ടി​നേ​യും സം​സ്‌​കാ​ര​ത്തേ​യും ക​ളി​യാ​ക്കു​ന്ന സി​നി​മ​യാ​ണി​ത്. അ​തു​പോ​ലൊ​രു മോ​ശം സി​നി​മ അ​ടു​ത്ത കാ​ല​ത്തൊ​ന്നും ക​ണ്ടി​ട്ടി​ല്ല'. കാ​ളി​ദാ​സ് പ​റ​ഞ്ഞു.

പ​രം സു​ന്ദ​രി​യു​ടെ ക​ഥ ന​ട​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യാ​യി​ട്ടാ​ണ് ജാ​ന്‍​വി ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ കേ​ര​ള​ത്തെ അ​വ​ത​രി​പ്പി​ച്ച രീ​തി​യും ജാ​ന്‍​വി​യു​ടെ മ​ല​യാ​ള​വു​മൊ​ക്കെ നേ​ര​ത്തെ ത​ന്നെ ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ളും ട്രോ​ളു​ക​ളും നേ​രി​ട്ടി​രു​ന്നു.

Tags : KALIDAS JAYARAM JANVI KAPOOR MOVIE NEWS PARAM SUNDARI

Recent News

Corehub Up