ടൂറിസ്റ്റ് ഫാമിലി സിനിമയുടെ സംവിധായകൻ അഭിഷൻ ജീവിന്തും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിത്ത് ലവ് എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
സ്കൂൾകാല പ്രണയവും സൗഹൃദവും പ്രമേയമാകുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നറാണ്. മോനിഷ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനശ്വര എത്തുന്നത്. സ്കൂൾകാലഘട്ടം അനായാസമായാണ് അനശ്വര അവതരിപ്പിക്കുന്നതെന്നാണ് ആരാധകരുടെ കമന്റുകൾ. രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിനിമയിൽ രണ്ടു ഗെറ്റപ്പിൽ അഭിഷയും അനശ്വരയും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മധൻ എന്ന നവാഗത സംവിധായകൻ ആണ് ചിത്രം ഒരുക്കുന്നത്. സൗന്ദര്യ രജനികാന്ത് നിർമിക്കുന്ന ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.
Tags : With Love Anaswara Rajan | Abishan Jeevinth