ന്യൂഡൽഹി: അത്യാധുനിക അഗ്നി മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽ വെള്ളിയാഴ്ചയായിരുന്നു പരീക്ഷണമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഒരൊറ്റ മിസൈലിന് ഒന്നിലധികം പോർമുനകൾ വഹിക്കാൻ കഴിയുന്ന എംഐആർവി (മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർജറ്റഡ് റീ എൻട്രി വെഹിക്കിൾ ) പരീക്ഷണമാണു നടന്നത്. പറക്കുന്നതിനിടെ പോർമുനകൾ വേർപെട്ട് വിശാലമായ പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന പല ലക്ഷ്യങ്ങളെയും ഒരേസമയം പ്രഹരിക്കുമെന്നതാണു സവിശേഷത.
അഗ്നി വിക്ഷേപണവിജയത്തിൽ ഡിആർഡിഒ, കരസേന, വ്യവസായ പങ്കാളികൾ എന്നിവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഡിആർഡിഒ ആണ് മിസൈൽ വികസിപ്പിച്ചത്. ഡിആർഡിഒ ശാസ്ത്രജ്ഞരും കരസേന ഉദ്യോഗസ്ഥരും വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.
Tags : Agni Missile Missile test success