x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമസഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ഥിപ്പട്ടിക;പ്രഖ്യാപനം നീണ്ടത് അഞ്ച് സീറ്റിലുടക്കി


Published: March 20, 2026 03:14 AM IST | Updated: March 20, 2026 03:14 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ണ്‍ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി പ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​വ​​​​സാ​​​​ന ത​​​​ർ​​​​ക്കം അ​​​​ഞ്ചു സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​തു​​​​ങ്ങി. ക​​​​ണ്ണൂ​​​​ർ, കോ​​​​ന്നി, പെ​​​​രു​​​​ന്പാ​​​​വൂ​​​​ർ, ച​​​​ട​​​​യ​​​​മം​​​​ഗ​​​​ലം, ഉ​​​​ദു​​​​മ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സ് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് അ​​​​ന്തി​​​​മതീ​​​​രു​​​​മാ​​​​നം വൈ​​​​കിച്ച​​​​ത്.

മു​​​​പ്പ​​​​തു സീ​​​​റ്റി​​​​ൽ വേ​​​​ഗം ഒ​​​​റ്റ​​​​പ്പേ​​​​രു​​​​ക​​​​ളാ​​​​യെ​​​​ങ്കി​​​​ലും പ​​​​ട്ടാ​​​​ന്പി, വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി, ഉ​​​​ടു​​​​ന്പ​​​​ഞ്ചോ​​​​ല അ​​​​ട​​​​ക്കം ചി​​​​ല സീ​​​​റ്റു​​​​ക​​​​ളി​​​​ലും ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​യ​​​ത് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യോ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഭ​​​​ര​​​​ണം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ൻ യു​​​​ഡി​​​​എ​​​​ഫി​​​​ന് ഏ​​​​റ്റ​​​​വും അ​​​​നു​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടും കോ​​​​ണ്‍ഗ്ര​​​​സി​​​​ലെ പ്ര​​​​ശ്നം വ​​​​ഷ​​​​ളാ​​​​യ​​​​തി​​​​ൽ കോ​​​​ണ്‍ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഘ​​​​ട​​​​ക​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും വി​​​​ഷ​​​​മ​​​​ത്തി​​​​ലാ​​​​ണ്. കു​​​​ളി​​​​പ്പി​​​​ച്ചു കു​​​​ളി​​​​പ്പി​​​​ച്ചു കൊ​​​​ച്ചി​​​​നെ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന​​​​താ​​​​ണു പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​ന്ന് ഒ​​​​രു മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.

സു​​​​ധാ​​​​ക​​​​ര​​​​നെപ്പോലൊരു നേ​​​​താ​​​​വി​​​​നെ പി​​​​ണ​​​​ക്കു​​​​ന്ന​​​​തു കോ​​​​ണ്‍ഗ്ര​​​​സി​​​​നും യു​​​​ഡി​​​​എ​​​​ഫി​​​​നും തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലാ​​​​ണു പൊ​​​​തു​​​​വേ​​​​യു​​​​ള്ള​​​​തെ​​​​ന്ന് നേ​​​​താ​​​​വ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സു​​​​ധാ​​​​ക​​​​ര​​​​ൻ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മത്സരി​​​​ച്ചാ​​​​ൽ, ബി​​​​ജെ​​​​പി​​​​യു​​​​ടെ നേ​​​​രി​​​​ട്ടോ പ​​​​രോ​​​​ക്ഷ​​​​മാ​​​​യോ ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ പി​​​​ന്തു​​​​ണ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന​​​​താ​​​​ണു കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​ശ്ന​​​​മെ​​​​ന്നും കോ​​​​ണ്‍ഗ്ര​​​​സി​​​​ലെ​​​ത​​​​ന്നെ ഒ​​​​രു വി​​​​ഭാ​​​​ഗം ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

എം​​​​പി​​​​മാ​​​​ർ മത്സ​​​​രി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന പൊ​​​​തു​​​​തീ​​​​രു​​​​മാ​​​​നം വ​​​​ലു​​​​പ്പ- ചെ​​​​റു​​​​പ്പ​​​​മി​​​​ല്ലാ​​​​തെ എ​​​​ല്ലാ​​​​വ​​​​രും അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് നി​​​​ല​​​​പാ​​​​ട്. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു മത്സ​​​​രി​​​​ക്കാ​​​​ൻ ഒ​​​​ന്പ​​​​ത് എം​​​​പി​​​​മാ​​​​ർ താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

എം​​​​പി​​​​മാ​​​​ർ ആ​​​​രും മത്സ​​​​രി​​​​ക്കേ​​​​ണ്ടെ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ചി​​​​ല നേ​​​​താ​​​​ക്ക​​​​ളാ​​​​ണെ​​​​ന്നു സു​​​​ധാ​​​​ക​​​​ര​​​​ൻ സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ മത്സരി​​​​ക്കി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ ത​​​​ന്നെ നി​​​​ർ​​​​ബ​​​​ന്ധി​​​​ച്ചു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സീ​​​​റ്റു ന​​​​ൽ​​​​കാ​​​​മെ​​​​ന്ന് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യും ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണെ​​​​ന്നും സു​​​​ധാ​​​​ക​​​​ര​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

Tags : Assembly election candidate list five seats extended Congress

Recent News

Corehub Up