പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ
ചണ്ഡീഗഡ്: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ, പഞ്ചാബിലും സമാന ആരോപണങ്ങളുമായി ബിജെപി. പഞ്ചാബിലെ വിവിധ സർക്കാർ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർന്നതായി ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയ്ൻസിന്റെ രാജി ബിജെപി ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രംഗത്തെത്തി.
പഞ്ചാബ് സ്കൂൾ എജ്യുക്കേഷൻ ബോർഡിന്റെ പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ, പഞ്ചാബ് സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷ , അഗ്രികൾച്ചർ ഡെവലപ്മെന്റ് ഓഫീസർ പരീക്ഷ എന്നിവയുടെ ചോദ്യപ്പേപ്പറുകൾ ചോർന്നതായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഇതിന് പുറമെ, നായിബ് തഹസിൽദാർ, ഫാർമസി ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള നിയമന പരീക്ഷകളിൽ വലിയ തോതിൽ കോപ്പിയടി നടന്നതായും, എക്സൈസ് ആൻഡ് ടാക്സേഷൻ ഇൻസ്പെക്ടർ നിയമനത്തിനുള്ള മെറിറ്റ് ലിസ്റ്റിൽ വ്യാജ പേരുകൾ ഉൾപ്പെടുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
"പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി എപ്പോഴാണ് രാജിവെക്കുന്നത്? ധാർമികതയുടെ പേരിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ അരവിന്ദ് കെജ്രിവാൾ എപ്പോഴാണ് തയ്യാറാകുന്നത്?" ഭണ്ഡാരി ചോദിച്ചു.
Tags : BJP CheifMinister PunjabCM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash