x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ലെ സ്കൂ​ളു​ക​ളി​ൽ 'വ​ന്ദേ​മാ​ത​രം' നി​ർ​ബ​ന്ധ​മാ​ക്കി ബി​ജെ​പി സ​ർ​ക്കാ​ർ


Published: May 15, 2026 04:39 PM IST | Updated: May 15, 2026 04:39 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ എ​ല്ലാ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ​യും പ്ര​ഭാ​ത അ​സം​ബ്ലി​ക​ളി​ൽ ദേ​ശീ​യ ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​രം' ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പു​ള്ള പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന​യ്ക്കൊ​പ്പം വ​ന്ദേ​മാ​ത​രം പൂർണമായും പാ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി‍​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. 

ബം​ഗാ​ളി നോ​വ​ലി​സ്റ്റ് ബ​ങ്കിം ച​ന്ദ്ര ച​തോ​പാ​ധ്യാ​യ എ​ഴു​തി​യ ഈ ​ഗാ​ന​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​ന് ദേ​ശീ​യ ഗാ​ന​ത്തി​ന് തു​ല്യ​മാ​യ പ​ദ​വി ന​ൽ​കി​യ​തി​നും പി​ന്നാ​ലെ​യാ​ണ് ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ ഈ ​പു​തി​യ ന​ട​പ​ടി. മു​ൻ ഉ​ത്ത​ര​വു​ക​ൾ മ​റി​ക​ട​ന്നു​കൊ​ണ്ട്, സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​രൂ​പ​ത്തി​ൽ ആ​ല​പി​ക്കാ​നാ​ണ് പു​തി​യ നി​ർ​ദേ​ശം.

1882-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ആ​ന​ന്ദ​മ​ഠം' എ​ന്ന നോ​വ​ലി​ൽ സം​സ്കൃ​ത​ത്തി​ൽ ര​ചി​ക്ക​പ്പെ​ട്ട​താ​ണ് ഈ ​ഗീ​തം. 1950-ൽ ​ഇ​തി​ന്‍റെ ആ​ദ്യ ര​ണ്ട് വ​രി​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഗീ​ത​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചി​രു​ന്ന​ത്. 

  

 

Tags : Vande Mataram Latest News West Bengal

Recent News

Corehub Up