x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന് തു​ട​ങ്ങും; രാ​ജ്യ വ്യാ​പ​ക പ​ര്യ​ട​ന​വും തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ളും ച​ർ​ച്ച​യാ​കും 

വെബ് ഡെസ്‌ക്
Published: August 5, 2026 06:55 AM IST | Updated: August 5, 2026 06:55 AM IST

പ്രതീകാത്മക ചിത്രം

മ​ഹാ​രാ​ഷ്ട്ര: നീ​റ്റ് സ​മ​ര​ത്തി​ന് ശേ​ഷ​മു​ള​ള കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ നി‍​ർ​ണാ​യ​ക യോ​ഗം ഇ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ തു​ട​ങ്ങും. ഛത്ര​പ​തി സം​ബാ​ജി ന​ഗ​റി​ലെ അ​ഭി​ജി​ത്ത് ദീ​പ്കെ​യു​ടെ വ​സ​തി​യി​ലാ​ണ് യോ​ഗം. യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും നേ​രി​ട്ട് ക​ണ്ട് സം​വ​ദി​ക്കാ​ൻ രാ​ജ്യ വ്യാ​പ​ക പ​ര്യ​ട​ന​വും തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ളും ച​ർ​ച്ച​യാ​കും.

ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി വ​ക്താ​ക്ക​ളും പ്ര​ധാ​ന​പ്പെ​ട്ട പ്ര​വ‍‍​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും. ജ​ന്ത​ർ​മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത വോ​ള​ണ്ടി​യ​ർ​മാ​രോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടും സി​ജെ​പി നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. രാ​ജ്യ​വ്യാ​പ​ക പ​ര്യ​ട​ന​മാ​യ ലി​സ​നിം​ഗ് ടൂ​റി​ന്‍റെ സ​മ​യ​ക്ര​മം നാ​ളെ പു​റ​ത്തു​വി​ട്ടേ​ക്കും. എ​ന്നാ​ൽ സി​ജെ​പി രാ​ഷ്ട്രീ​യ പാ​ർ​ട്ടി ആ​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ല്ലെ​ന്ന് അ​ഭി​ജീ​ത് ദി​പ്കെ പ​റ​ഞ്ഞു. ജാ​ർ​ഖ​ണ്ഡ്, പ​ഞ്ചാ​ബ് അ​ട​ക്കം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ളി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

Tags : CJP meeting protests Cockroach JanathaParty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up