x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ൽ​വി​ക്ക് ഉ​ത്ത​ര​വാ​ദി പി​ണ​റാ​യി മാ​ത്ര​മ​ല്ല, അ​ത് കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വം; നേ​തൃ​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യം ചി​രി​യി​ലൊ​തു​ക്കി എം.​എ. ബേ​ബി


Published: May 11, 2026 06:48 PM IST | Updated: May 11, 2026 07:42 PM IST

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യു​ടെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാ​ത്രം ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ത് പാ​ർ​ട്ടി​യു​ടെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന പി.​ബി യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​കു​ന്ന​തി​നെ കു​റി​ച്ച് ചോ​ദ്യ​മു​യ​ർ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം മ​റു​പ​ടി ഒ​രു ചി​രി​യി​ൽ ഒ​തു​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക്കു​ന്ന​തും പ​രാ​ജ​യ​പ്പെ​ടു​ന്ന​തും പാ​ർ​ട്ടി​യു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്. ഒ​രാ​ൾ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്ന രീ​തി സി​പി​എ​മ്മി​നി​ല്ല. അ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല.

തി​രി​ച്ച​ടി അ​തീ​വ ഗൗ​ര​വ​ക​ര​മാ​ണ്. ഓ​രോ മ​ണ്ഡ​ല​ത്തി​ലും പ​രാ​ജ​യ​കാ​ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. പാ​ർ​ട്ടി അ​ണി​ക​ളു​ടെ​യും അ​നു​ഭാ​വി​ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷം മാ​ത്ര​മേ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളൂ. പാ​ർ​ട്ടി​യി​ൽ നേ​തൃ​മാ​റ്റം ഉ​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം അ​ക്കാ​ര്യം വ്യ​ക്ത​മാ​കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.

കേ​ര​ള​ത്തി​ൽ ബി​ജെ​പി മൂ​ന്ന് സീ​റ്റു​ക​ൾ നേ​ടി​യ​തി​നെ നി​സാ​ര​മാ​യി കാ​ണു​ന്നി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സാ​മ്പ​ത്തി​ക​മാ​യി കേ​ന്ദ്രം ഞെ​രു​ക്കി​യ​തും തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ​ശ്ചി​മ ബം​ഗാ​ളി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി അ​ട്ടി​മ​റി ന​ട​ത്തി​യെ​ന്ന് ബേ​ബി ആ​രോ​പി​ച്ചു. ഇ​തി​നെ 'സ്പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​മൂ​വ​ൽ' എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്.

തി​രി​ച്ച​ടി അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ങ്കി​ലും അ​ടി​ത്ത​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പാ​ർ​ട്ടി ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്ന് എം.​എ. ബേ​ബി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​ത്ത​ത് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് വ​ഴി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags : Defeat MA Baby CPM general secretary Latest News

Recent News

Corehub Up