x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​നാ​ഭ്യ​ർ​ത്ഥ​ന​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ല്ല: പാ​ർ​ല​മെ​ന്‍റി​ൽ സ​ർ​ക്കാ​രി​നെ​തി​രെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ


Published: March 12, 2026 02:30 PM IST | Updated: March 12, 2026 02:30 PM IST

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ ധ​നാ​ഭ്യ​ർ​ത്ഥ​ന​ക​ളി​ന്മേ​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി അ​തി​ന്‍റെ വി​ശ​ദ​മാ​യ പ​ട്ടി​ക അം​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്ന് ആ​ർ​എ​സ്പി നേ​താ​വ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി. സ​ഭ​യി​ൽ ആ​രോ​പി​ച്ചു. സ്പീ​ക്ക​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ച​ർ​ച്ച തു​ട​ങ്ങു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​ൻ​പ് ത​ന്നെ ഇ​ത്ത​രം രേ​ഖ​ക​ൾ അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ അ​ജ​ണ്ട മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടും വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം സ​ഭ​യി​ൽ ചോ​ദി​ച്ചു. പ്രേ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി സ​ഭ​യി​ലു​ണ്ടാ​യ അ​സ്വാ​ഭാ​വി​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ബ​ഹ​ള​ങ്ങ​ളു​മാ​ണ് ആ​ശ​യ​വി​നി​മ​യ​ത്തി​ൽ ത​ട​സ​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സ​ഭാ​ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ ശാ​ന്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പാ​ച​ക​വാ​ത​ക ക്ഷാ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട സ​ഭാ​ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ലാ​ണ് ധ​നാ​ഭ്യ​ർ​ത്ഥ​ന​ക​ൾ സം​ബ​ന്ധി​ച്ച സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച​യാ​യ​ത്.

 

Tags : N.K. Premachandran Parliament

Recent News

Corehub Up