x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുപ്പറംകുണ്ഡ്രം ദീപം തെളിക്കലിൽ ഡിഎംകെ-ബിജെപി വാക്പോര്


Published: December 6, 2025 03:19 AM IST | Updated: December 6, 2025 03:19 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട് മ​​​ധു​​​ര​​​യി​​​ലെ തി​​​രു​​​പ്പറംകു​​​ണ്ഡ്ര​​​ത്ത് കാ​​​ർ​​​ത്തി​​​കദീ​​​പം തെ​​​ളി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ലോ​​​ക്സ​​​ഭ സ്തം​​​ഭി​​​പ്പി​​​ച്ച് ഡി​​​എം​​​കെ. ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും ഡി​​​എം​​​കെ അം​​​ഗ​​​ങ്ങ​​​ൾ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തോ​​​ടെ അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യ​​​ത്തേ​​​ക്ക് സ്പീ​​​ക്ക​​​ർ സ​​​ഭ പി​​​രി​​​ച്ചു​​​വി​​​ട്ടു. കോ​​​ണ്‍ഗ്ര​​​സ്, എ​​​സ്പി, എ​​​ൻ​​​സി​​​പി തു​​​ട​​​ങ്ങി​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ ഡി​​​എം​​​കെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചു.

ഉ​​​ച്ച​​​യ്ക്കു 12ന് ​​​ലോ​​​ക്സ​​​ഭ വീ​​​ണ്ടും ചേ​​​ർ​​​ന്ന് ശൂ​​​ന്യ​​​വേ​​​ള​​​യി​​​ൽ ഡി​​​ഐ​​​കെ നേ​​​താ​​​വ് ടി.​​​ആ​​​ർ. ബാ​​​ലു വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ച്ചെ​​​ങ്കി​​​ലും കാ​​​ർ​​​ത്തി​​​കദീ​​​പം തെ​​​ളി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ധിപ​​​റ​​​ഞ്ഞ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശം ഭ​​​ര​​​ണ​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി. ഇ​​​തോ​​​ടെ പ​​​രാ​​​മ​​​ർ​​​ശം സ​​​ഭാ​​​ രേ​​​ഖ​​​ക​​​ളി​​​ൽ​​​നി​​​ന്നു നീ​​​ക്കാ​​​ൻ സ്പീ​​​ക്ക​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഒ​​​രു പാ​​​ർ​​​ട്ടി വ​​​ർ​​​ഗീ​​​യ​​​ക​​​ലാ​​​പ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി​​​യെ പ​​​രോ​​​ക്ഷ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ ടി.​​​ആ​​​ർ. ബാ​​​ലു, തി​​​രു​​​പ്പറം​​​കു​​​ണ്ഡ്ര​​​ത്ത് കാ​​​ർ​​​ത്തി​​​കദീ​​​പം തെ​​​ളി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച ജ​​​ഡ്ജി താ​​​ൻ പ്ര​​​ത്യേ​​​ക പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തോ​​​ടു കൂ​​​റ് പു​​​ല​​​ർ​​​ത്തു​​​ന്നു​​​വെ​​​ന്ന് സ്വ​​​യം പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തു​​​വ​​​ന്ന ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു​​​ള്ള കേ​​​ന്ദ്ര​​​മ​​​ന്ത്രി എ​​​ൽ. മു​​​രു​​​ക​​​ൻ ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ആ​​​രാ​​​ധ​​​നാ അ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ​​​തോ​​​ടെ ഡി​​​എം​​​കെ അം​​​ഗ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന​​​ടു​​​ത്തേ​​​ക്ക് മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച് പാ​​​ഞ്ഞ​​​ടു​​​ത്തു.

മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം സി​​​ഐ​​​എ​​​സ്എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ ദീ​​​പം തെ​​​ളി​​​ക്കാ​​​ൻ പോ​​​യ ഭ​​​ക്ത​​​രെ ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യും മു​​​രു​​​ക​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​റാം നൂ​​​റ്റാ​​​ണ്ടി​​​ൽ നി​​​ർ​​​മി​​​ച്ച തി​​​രു​​​പ്പറംകു​​​ണ്ഡ്രം മു​​​രു​​​ക​​​ക്ഷേ​​​ത്രം ആ​​​റു​​​പ​​​ടൈ വീ​​​ട് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​റു പ്ര​​​ധാ​​​ന മു​​​രു​​​ക​​​ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ്.

മ​​​ധു​​​ര മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ തി​​​രു​​​പ്പറംകു​​​ണ്ഡ്രം കു​​​ന്നു​​​ക​​​ളു​​​ടെ മു​​​ക​​​ളി​​​ലാ​​​ണ് ഹ​​​സ്ര​​​ത്ത് സു​​​ൽ​​​ത്താ​​​ൻ സി​​​ക്ക​​​ന്ദ​​​ർ ബാ​​​ദു​​​ഷ​​​യു​​​ടെ ദ​​​ർ​​​ഗ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത്. ദ​​​ർ​​​ഗ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ദീ​​​പ​​​ത്തൂ​​​ണി​​​ൽ ദീ​​​പം തെ​​​ളി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം സാ​​​ധാ​​​ര​​​ണ സ്ഥ​​​ല​​​ത്തു ദീ​​​പം തെ​​​ളി​​​ക്കാ​​​നാ​​​ണ് ക്ഷേ​​​ത്രംഭ​​​ര​​​ണ​​​സ​​​മി​​​തി ഇ​​​തു​​​വ​​​രെ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​തി​​​നെ എ​​​തി​​​ർ​​​ത്ത ചി​​​ല ഹൈ​​​ന്ദ​​​വ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ദ​​​ർ​​​ഗ​​​യ്ക്കു സ​​​മീ​​​പം ദീ​​​പം തെ​​​ളി​​​ക്കു​​​ന്ന​​​തി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നും അ​​​നു​​​കൂ​​​ല വി​​​ധി നേ​​​ടി. ഇ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ദീ​​​പം തെ​​​ളി​​​ക്കാ​​​നെ​​​ത്തി​​​യ​​​വ​​​രെ ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ ത​​​ട​​​ഞ്ഞു. ഇ​​​ത് മേ​​​ഖ​​​ല​​​യി​​​ൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി.
അ​​​തേ​​​സ​​​മ​​​യം, സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ൾ 12ന് ​​​ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കും.

തമിഴ്നാട് ബിജെപി അധ്യക്ഷനും 112 പേർക്കും എതിരേ കേസ്

മ​​​​ധു​​​​ര: തി​​​​രു​​​​പ്പ​​​​റം​​​​കു​​​​ണ്ഡ്രം ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള മ​​​​ല​​​​മു​​​​ക​​​​ളി​​​​ൽ ദീ​​​​പം കൊ​​​​ളു​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ നൈ​​​​നാ​​​​ർ നാ​​​​ഗേ​​​​ന്ദ്ര​​​​ൻ, മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് എ​​​​ച്ച്. രാ​​​​ജ, ആ​​​​റു വ​​​​നി​​​​ത​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 113 പേ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

മ​​​​ല​​​​മു​​​​ക​​​​ളി​​​​ലു​​​​ള്ള പി​​​​ല്ല​​​​റി​​​​ൽ ദീ​​​​പം കൊ​​​​ളു​​​​ത്തു​​​​ന്ന​​​​ത് മ​​​​റു​​​​വി​​​​ഭാ​​​​ഗം ത​​​​ട​​​​ഞ്ഞ​​​​താ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. പി​​​​ല്ല​​​​റി​​​​നു മു​​​​ക​​​​ളി​​​​ൽ ദീ​​​​പം കൊ​​​​ളു​​​​ത്തു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്ന് മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​സം​​​​ബ​​​​ർ നാ​​​​ലി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ​​​​യും കോ​​​​ട​​​​തി നീ​​​​ക്കി​​​​യി​​​​രു​​​​ന്നു.​​​​

ഇ​​​​തി​​​​നി​​​​ടെ, ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഹി​​​​ന്ദു​​​​ മു​​​​ന്ന​​​​ണി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ചി​​​​ല​​​​ർ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ ലം​​​​ഘി​​​​ച്ച് മ​​​​ല​​​​മു​​​​ക​​​​ളി​​​​ൽ ദീ​​​​പം തെ​​​​ളി​​​​ക്കാ​​​​ൻ ക​​​​യ​​​​റി​​​​യ​​​​തോ​​​​ടെ ഇ​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന മു​​​​ന്നൂ​​​​റോ​​​​ളം പേ​​​​രെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. നാ​​​​ഗേ​​​​ന്ദ്ര​​​​നെ​​​​യും രാ​​​​ജ​​​​യെ​​​​യും രാ​​​​ത്രി​​​​യോ​​​​ടെ വി​​​​ട്ട​​​​യ​​​​ച്ചു.

Tags : Thiruparankundram lamp lighting DMK BJP war of words

Recent News

Corehub Up