x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മ​ദ്രാ​സി​ലെ എ​പ്‌​സ്റ്റീ​ൻ': ത​മി​ഴ് സം​ഗീ​ത സം​വി​ധാ​യ​ക​നെ​തി​രെ ഗു​രു​ത​ര ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സ്വാ​ഗ​ത


Published: April 30, 2026 05:20 PM IST | Updated: April 30, 2026 05:20 PM IST

ചെ​ന്നൈ: ത​മി​ഴ് ച​ല​ച്ചി​ത്ര രം​ഗ​ത്തെ പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​നെ​തി​രെ ഗു​രു​ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സ്വാ​ഗ​ത എ​സ്. കൃ​ഷ്ണ​ൻ രം​ഗ​ത്ത്. ഇ​യാ​ളെ 'മ​ദ്രാ​സി​ലെ എ​പ്‌​സ്റ്റീ​ൻ' എ​ന്നാ​ണ് സ്വാ​ഗ​ത വി​ശേ​ഷി​പ്പി​ച്ച​ത്. നി​ര​വ​ധി സ്ത്രീ​ക​ളെ ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ സ്റ്റു​ഡി​യോ​യി​ൽ വെ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് സ്വാ​ഗ​ത പ​റ​യു​ന്നു. ശ​ബ്ദം പു​റ​ത്തു​കേ​ൾ​ക്കാ​ത്ത മു​റി​യി​ൽ വെ​ച്ച് ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ക​യും സി​സി​ടി​വി ക്യാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഒ​ളി​ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് ത​ന്നെ നി​ര​ന്ത​രം ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്തി​രു​ന്ന​താ​യും, താ​ൻ ക​ര​ഞ്ഞാ​ൽ പോ​ലും പു​റ​ത്താ​രും കേ​ൾ​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും സ്വാ​ഗ​ത വെ​ളി​പ്പെ​ടു​ത്തി.

ഇ​ത് ഒ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും ഇ​യാ​ൾ പ​ല സ്ത്രീ​ക​ളോ​ടും ഇ​തേ രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. താ​ൻ നേ​രി​ട്ട അ​നു​ഭ​വം മ​റ്റ് സ്ത്രീ​ക​ൾ​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

'ഇ​സ്പേ​ഡ് രാ​ജാ​വു​വും ഇ​ദ​യ റാ​ണി​യും', 'ബാ​ച്ചി​ല​ർ' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സ്വാ​ഗ​ത, ഈ ​ദു​ര​നു​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നൈ വി​ട്ട് ഋ​ഷി​കേ​ഷി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. ത​മി​ഴ് സി​നി​മ വ്യ​വ​സാ​യ​ത്തി​ൽ നി​ന്ന് ത​ന്നെ വി​ട്ടു​നി​ൽ​ക്കാ​ൻ ഈ ​സം​ഭ​വം കാ​ര​ണ​മാ​യ​താ​യി ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ്വാ​ഗ​ത പ​റ​ഞ്ഞു.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ പേ​ര് സ്വാ​ഗ​ത വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, നി​യ​മ​പ​ര​മാ​യി നീ​ങ്ങാ​ൻ ഉ​റ​ച്ചു​ത​ന്നെ​യാ​ണ് ഗാ​യി​ക. 'മീ ​ടൂ'​മൂ​വ്‌​മെ​ന്‍റി​ന് ശേ​ഷം ത​മി​ഴ് സി​നി​മാ ലോ​ക​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ന്ന മ​റ്റൊ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​യി ഇ​ത് മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : 'Epstein of Madras': sexual harassment Allegations Latest News

Recent News

Corehub Up