x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനനിയമ ഭേദഗതി: സ്വകാര്യവത്കരണത്തിനു വാതിൽ തുറക്കില്ലെന്ന് അധികൃതർ


Published: January 9, 2026 01:51 AM IST | Updated: January 9, 2026 01:51 AM IST

ന്യൂ​ഡ​ൽ​ഹി: വ​ന​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ കേ​ന്ദ്രം അ​ടു​ത്തി​ടെ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ വ​ന​പ്ര​ദേ​ശ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്ക് തു​റ​ന്നു​ന​ൽ​കി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ അ​ധി​കൃ​ത​ർ.

രാ​ജ്യ​ത്ത് 33 ശ​ത​മാ​നം വ​നാ​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മാ​ത്ര​മാ​ണ് പു​തി​യ ഭേ​ദ​ഗ​തി​ക​ളെ​ന്നാ​ണ് കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ര​ണ്ടി​ന് കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം തു​റ​സാ​യ​തും കു​റ്റി​ക്കാ​ടു​ക​ളു​ൾ​പ്പെ​ട്ട​തു​മാ​യ വ​ന​പ്ര​ദേ​ശം വീ​ണ്ടെ​ടു​ക്കാ​നാ​യി അ​ധി​ക​വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് ഭേ​ദ​ഗ​തി​ക​ൾ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ര​ണ്ടി​ലെ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കു​ന്ന പ​ര​സ്പ​ര ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തോ​ട്ടം നി​ർ​മാ​ണ​ത്തി​നോ മ​രം വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നോ സ​ഹാ​യ​ക​മാ​യ പ്ര​വൃ​ത്തി​യി​ലേ​ർ​പ്പെ​ടാ​മെ​ന്ന വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് പ​ക​രം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വ​ന​വ​ത്ക​ര​ണ​മോ നി​ല​വി​ലെ ഭൂ​മി​വി​ല​യ്ക്ക​നു​സ​രി​ച്ച് മു​ൻ​കൂ​ർ പ​ണ​മ​ട​യ്ക്കു​ക​യോ വേ​ണ്ട.

പ​ക​രം വ​ന​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്ലാ​തെ ത​രി​ശു​വ​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളെ അ​നു​വ​ദി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന വ്യ​വ​സ്ഥ​ക​ളെ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ള​ട​ക്കം ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

നി​ല​വി​ൽ മി​ക്ക വ​ന പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള ഫ​ണ്ടു​ക​ൾ വ​രു​ന്ന​ത് പൊ​തു​ഫ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണെ​ന്നും പു​തി​യ ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ടം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ സ​ർ​ക്കാ​ർ ഇ​ത​ര ഫ​ണ്ടു​ക​ളും വ​രു​ന്ന​തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

Tags : Forest Act privatization Forest Act Amendment Ministry of Environment

Recent News

Corehub Up