അഹമ്മദാബാദ്: പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ പ്രദേശവാസികളുടെ സുരക്ഷയെക്കുറിച്ചു പഠിക്കാൻ ഗുജറാത്തിലെ മുതിർന്ന എട്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഈ മാസം 11, 12 തീയതികളിൽ പഠാൻ, കച്ച് എന്നീ ജില്ലകൾ സന്ദർശിക്കും.
16 ഗ്രാമങ്ങളിലാണു സന്ദർശനം. ഗ്രാമവാസികളെക്കൂടാതെ രാത്രികാല പട്രോളിംഗ് നടത്തുന്ന പോലീസുകാരുമായും സംഘം ചർച്ച നടത്തും.
കഴിഞ്ഞ വർഷം നവംബറിൽ സമാനമായി 30 ഐപിഎസ് ഉദ്യോഗസ്ഥർ കച്ച്, ബനസ്കന്ത ജില്ലകളിൽ സന്ദർശനം നടത്തി സുരക്ഷ വിലയിരുത്തിയിരുന്നു.
Tags : Gujarat IPS officer border