x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗുജറാത്തിൽ 500 ന​ൽ​കി​യാ​ൽ 1500 ല​ഭി​ക്കും; യോ​ഗാ​ശ്ര​മ​ത്തി​ന്‍റെ മ​റ​വി​ൽ ക​ള്ള​നോ​ട്ട് അ​ച്ച​ടി


Published: March 19, 2026 08:36 PM IST | Updated: March 19, 2026 08:36 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ആ​ശ്ര​മ​ത്തി​ന്‍റെ മ​റ​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ള്ള​നോ​ട്ട് മാ​ഫി​യ പി​ടി​യി​ൽ. അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് കോ​ടി രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

സൂ​റ​ത്ത് ജി​ല്ല​യി​ലെ ധോ​ര​ൻ പ​ർ​ദി ഗ്രാ​മ​ത്തി​ലെ ശ്രീ ​സ​ത്യ യോ​ഗ ഫൗ​ണ്ടേ​ഷ​ൻ ആ​ശ്ര​മ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ക​ള്ള​നോ​ട്ട് മാ​ഫി​യ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

500 രൂ​പ​യു​ടെ 40,000 നോ​ട്ടു​ക​ളാ​ണ് സം​ഘ​ത്തി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. അ​മ​രാ​വ​ദി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ർ​ച്യു​ണ​ർ കാ​റി​ൽ ക​ള്ള​നോ​ട്ടു​മാ​യെ​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ശ്രീ ​സ​ത്യ യോ​ഗ ഫൗ​ണ്ടേ​ഷ​ൻ ആ​ശ്ര​മ​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ ആ​ശ്ര​മ​ത്തി​ന്‍റെ മ​റ​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്രി​ന്‍റിം​ഗ് യൂ​ണി​റ്റ് ക്രൈം ​ബ്രാ​ഞ്ച് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യി​രു​ന്ന പ്രി​ന്‍റിം​ഗ് മെ​ഷീ​ൻ, ക​മ്പ്യൂ​ട്ട​റു​ക​ൾ, പ്ര​ത്യേ​ക​ത​രം ക​ട​ലാ​സ്, മ​ഷി എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

500 രൂ​പ​യു​ടെ യ​ഥാ​ർ​ഥ നോ​ട്ടി​ന് പ​ക​രം 1500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് സം​ഘം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി ക്രൈം ​ബ്രാ​ഞ്ച് അ​റി​യി​ച്ചു.

Tags : Gujarat yoga ashram ahammedabad crime branch

Recent News

Corehub Up