x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന​മ്പം പ്ര​ശ്നം; ഭൂ​മി​യി​ൽ പൂ​ർ​ണാ​വ​കാ​ശം വാ​ങ്ങി​ച്ചു​കൊ​ടു​ക്കു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ


Published: May 26, 2026 06:29 PM IST | Updated: May 26, 2026 07:26 PM IST

ന്യൂ​ഡ​ൽ​ഹി: മു​ന​മ്പം പ്ര​ശ്ന​ത്തി​ൽ അ​വ​രു​ടെ ഭൂ​മി​യി​ൽ പൂ​ർ​ണാ​വ​കാ​ശം വാ​ങ്ങി​ച്ചു​കൊ​ടു​ക്കു​മെ​ന്നും നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഡ​ൽ​ഹി കേ​ര​ള​ഹൗ​സി​ൽ ചേ​ർ​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​ന​ന്പ​ത്തെ ജ​ന​ത​യെ അ​വി​ടെ​നി​ന്ന് ഇ​റ​ക്കി​വി​ടു​ന്ന ഒ​രു സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള സ്വ​പ്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ധ​വ​ള​പ​ത്രം ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര ധ​ന​മ​ന്ത്രി​യെ​യും നേ​രി​ൽ​ക്ക​ണ്ട് സം​സാ​രി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ചി​ല കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​കൂ​ടി പ​രി​ഗ​ണി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Munambam land issue

Recent News

Corehub Up