കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വെടിയുതിർട്ടില്ലെന്നും കണ്ണീർ വാതകം മാത്രമാണ് പ്രയോഗിച്ചതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെടിവെപ്പിന് ഉത്തരവിടാൻ മജിസ്ട്രേറ്റിന് മാത്രമേ കഴിയൂവെന്ന് രാഹുൽ ഗാന്ധി സഭയിൽ ചൂണ്ടിക്കാട്ടിയതിന് മറുപടിയെന്നോണമാണ് ജിതേന്ദ്ര സിംഗ് വിദ്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്നും കണ്ണീർവാതകം മാത്രമാണ് പ്രയോഗിച്ചതെന്നും പറഞ്ഞത്. വെടിവെപ്പ് നടക്കാത്തതിനാൽ തന്നെ അതിനായി ഉത്തരവിറക്കേണ്ട സാഹചര്യമില്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ രാഹുൽ ഗാന്ധി നടത്തിയ ശ്രമങ്ങൾ തികച്ചും പരിഹാസ്യാമാണെന്നും സമരത്തിന്റെ ഭാഗമാകാതെ പോകുമെന്നുള്ള ഭയം മൂലമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പരിഹസിച്ചു. എന്ത് ഉദ്ധേശ്യത്തോടെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Tags : RahulGandhi Loksabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash