x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ളേ​യും ഭ​ർ​ത്താ​വി​നേ​യും വി​രു​ന്നി​ന് ക്ഷ​ണി​ച്ചു, യു​വ​തി​യു​ടെ മു​ന്നി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് മാ​താ​പി​താ​ക്ക​ൾ


Published: March 21, 2026 12:43 AM IST | Updated: March 21, 2026 12:43 AM IST

ല​ക്നോ: പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു തീ​ർ​ക്കാ​നെ​ത്തി​യ മ​രു​മ​ക​നെ ഭാ​ര്യ​യു​ടെ അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​മാ​രും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​കൊ​ന്നു. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഡി​ൽ വി​ഷ്ണു യാ​ദ​വാ​ണ് (30) കൊ​ല്ല​പ്പെ​ട്ട​ത്. വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ സാ​ക്ഷി സിം​ഗി​ന്‍റെ കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട ശേ​ഷം യു​വ​തി​യു​ടെ മു​ന്നി​ൽ ഇ​ട്ടാ​ണ് വി​ഷ്ണു​വി​നെ മ​ർ​ദി​ച്ച് കൊ​ന്ന​ത്.

മാ​ർ​ച്ച് 17ന് ​സാ​ക്ഷി​യേ​യും വി​ഷ്ണു​വി​നേ​യും ബം​ഗ്ല ബ​സാ​ർ ഭാ​ഗ​ത്തെ സെ​ക്ട​ർ 1ലെ ​വീ​ട്ടി​ലേ​ക്ക് സാ​ക്ഷി​യു​ടെ മാ​താ​പി​താ​ക്ക​ൾ ക്ഷ​ണി​ച്ചു. വീ​ട്ടി​ലെ​ത്തി​യ സാ​ക്ഷി​യെ മാ​താ​പി​താ​ക്ക​ൾ കെ​ട്ടി​യി​ട്ടും പി​ന്നാ​ലെ​യാ​യി​രു​ന്നു വി​ഷ്ണു​വി​നെ മ​ര​പ്പ​ല​ക കൊ​ണ്ട് മാ​റി​മാ​റി ആ​ക്ര​മി​ച്ച​ത്. ഭ​ർ​ത്താ​വി​നെ വെ​റു​തെ വി​ട​ണ​മെ​ന്നും ആ​ക്ര​മി​ക്ക​രു​തെ​ന്നു​മു​ള്ള സാ​ക്ഷി​യു​ടെ നി​ല​വി​ളി​ക്ക് വീ​ട്ടു​കാ​ർ വ​ഴ​ങ്ങി​യ​തു​മി​ല്ല.

വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട അ​യ​ൽ​വാ​സി​ക​ളാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച നി​ല​യി​ലു​ണ്ടാ​യി​രു​ന്ന സാ​ക്ഷി​യെ പോ​ലീ​സ് ര​ക്ഷി​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ സാ​ക്ഷി​യു​ടെ പി​താ​വ് തീ​ർ​ഥ​രാ​ജ് സിം​ഗ്, അ​മ്മ സ​രോ​ജ് ദേ​വി, സ​ഹോ​ദ​രി​മാ​രാ​യ രാ​ധ, ര​ത്ന, ജ്യോ​തി, വി​ധി എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ​ട്ടി​ക​യും മ​ര​ക്ക​മ്പു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​പ്പ​തി​ലേ​റെ മാ​ര​ക മു​റി​വു​ക​ളാ​ണ് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​തി​ൽ 16 മു​റി​വു​ക​ൾ വി​ഷ്ണു​വി​ന്‍റെ ത​ല​യി​ലാ​ണ് ഏ​റ്റി​ട്ടു​ള്ള​ത്.

ത​ല​യോ​ട്ടി പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. ത​ല പൊ​ട്ടി​യു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തേ​ത്തു​ട​ർ​ന്നാ​ണ് യു​വാ​വ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​രീ​ക്ഷ​ണം. നാ​ല് വ​ർ​ഷം മു​ൻ​പ് സാ​ക്ഷി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത് മു​ത​ൽ കു​ടും​ബ​ത്തി​ന് വി​ഷ്ണു​വി​നോ​ട് പ​ക​യു​ണ്ടാ​യി​രു​ന്നു.

Tags : murdered young man daughter husband Parents

Recent News

Corehub Up