x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാർലമെന്‍റ് സമ്മേളനം: ബിജെപി, കോണ്‍ഗ്രസ് എംപിമാർക്കു വിപ്പ്


Published: March 7, 2026 02:32 AM IST | Updated: March 7, 2026 02:32 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ര​​​ണ്ടാം​​​ഘ​​​ട്ട ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ലോ​​​ക്സ​​​ഭാ എം​​​പി​​​മാ​​​ർ​​​ക്ക് മൂ​​​ന്നു വ​​​രി വി​​​പ്പ് ന​​​ൽ​​​കി ബി​​​ജെ​​​പി​​​യും കോ​​​ണ്‍ഗ്ര​​​സും. ആ​​​ദ്യ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു വി​​​പ്പ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള​​​യെ സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് നീ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷം സ​​​മ​​​ർ​​​പ്പി​​​ച്ച നോ​​​ട്ടീ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും ന​​​ട​​​പ​​​ടി​​​യെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ചി​​​ല വി​​​ഷ​​​യ​​​ങ്ങ​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് എ​​​ത്തി​​​യേ​​​ക്കും.

ബി​​​ർ​​​ള​​​യ്ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം സ​​​മ​​​ർ​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ത്തി​​​നു​​​ള്ള നോ​​​ട്ടീ​​​സ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ​​​ദി​​​നം ത​​​ന്നെ പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹം സ്പീ​​​ക്ക​​​റു​​​ടെ ചെ​​​യ​​​റി​​​ൽ ഇ​​​രു​​​ന്ന് സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കാ​​​തെ എം​​​പി​​​മാ​​​ർ​​​ക്കൊ​​​പ്പം ഇ​​​രു​​​ന്നു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്കും ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക.

മു​​​ൻ ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി എം.​​​എം. ന​​​ര​​​വ​​​നെ​​​യു​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത പു​​​സ്ത​​​ക​​​ത്തി​​​ലെ പ​​​ര​​​മ​​​ർ​​​ശ​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​തു​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ബ​​​ഹ​​​ള​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്.

Tags : Parliament session Whip Whip issued BJP Congress Lok Sabha Speaker Om Birla

Recent News

Corehub Up