ന്യൂഡൽഹി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയ്ക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും സമൻസ് ലഭിക്കുമ്പോൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.
മുൻകൂർ ജാമ്യാപേക്ഷ ഗുവാഹാട്ടി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഖേര സുപ്രീംകോടതിയിലെത്തിയത്. ഹിമന്തയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്ക്ക് മൂന്ന് പാസ്പോർട്ടും വിദേശത്ത് ആസ്തിയുമുണ്ടെന്ന് പവൻ ഖേര ആരോപിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ ഉൾപെടുത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ആസമിലെ വോട്ടെടുപ്പിന് തൊട്ടു മുമ്പ് പവൻ ഖേര വാർത്താ സമ്മേളനത്തിൽ കാണിച്ച പാസ്പോർട്ടുകൾ വ്യാജമാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. പവൻ ഖേരയ്ക്ക് മുൻകൂർജാമ്യം ലഭിച്ചതിൽ സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വി പറഞ്ഞു.
നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരിന്നു. നീതിന്യായ വ്യവസ്ഥയിൽ കോൺഗ്രസ് വിശ്വസിച്ചു. അത് വിജയിച്ചെന്നും മനു അഭിഷേക് സിംഗ്വി പറഞ്ഞു.
Tags : anticipatory bail granted pawan khera