x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അ​ൽ​പ​ത്ത​രം അ​വ​സാ​നി​പ്പി​ക്കൂ': തൃ​ണ​മൂ​ലി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ സ​ന്തോ​ഷി​ക്കു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി


Published: May 6, 2026 04:48 AM IST | Updated: May 6, 2026 09:28 AM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ പ​രാ​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദി​ക്കു​ന്ന സ്വ​ന്തം പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. ഇ​ത്ത​രം "അ​ൽ​പ​ത്ത​ര​ങ്ങ​ൾ" മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നും ജ​നാ​ധി​പ​ത്യം ത​ക​ർ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ നീ​ക്ക​ത്തി​ന്‍റെ വ​ലി​യൊ​രു ഘ​ട്ട​മാ​ണ് ബം​ഗാ​ളി​ലെ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​മ​ത ബാ​ന​ർ​ജി​യു​ടെ​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ​യും പ​രാ​ജ​യ​ത്തെ പ​രി​ഹ​സി​ക്കു​ക​യും അ​തി​ൽ സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട് ല​ജ്ജാ​ക​ര​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഇ​ത് ഒ​രു പാ​ർ​ട്ടി​യു​ടെ മാ​ത്രം പ്ര​ശ്ന​മ​ല്ല, മ​റി​ച്ച് ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന ഭീ​ഷ​ണി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ബം​ഗാ​ളി​ൽ നൂ​റോ​ളം സീ​റ്റു​ക​ൾ ബി​ജെ​പി മോ​ഷ്ടി​ച്ച​താ​ണെ​ന്ന മ​മ​ത​യു​ടെ ആ​രോ​പ​ണ​ത്തെ രാ​ഹു​ൽ ഗാ​ന്ധി പി​ന്തു​ണ​ച്ചു. ജ​ന​വി​ധി​യെ അ​ട്ടി​മ​റി​ച്ചാ​ണ് ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ച​തെ​ന്ന മ​മ​ത​യു​ടെ നി​ല​പാ​ടി​ൽ താ​നും യോ​ജി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

 

Tags : Rahul Gandhi Congress Latest News

Recent News

Corehub Up