x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല യുവതീപ്രവേശനം; പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ ഹ​​​ർ​​​ജി​​​ക​​​ൾ 2018ലെ ​​​വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ൽ


Published: February 17, 2026 01:25 AM IST | Updated: February 17, 2026 01:26 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ർ​​​​ത്ത​​​​വപ്രാ​​​​യ​​​​ത്തി​​​​ലു​​​​ള്ള സ്ത്രീ​​​​ക​​​​ൾ​​​​ക്കു ശ​​​​ബ​​​​രി​​​​മ​​​​ല അ​​​​യ്യ​​​​പ്പക്ഷേ​​​​ത്ര​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ 2018ലെ ​​​​വി​​​​ധി​​​​ന്യാ​​​​യ​​​​ത്തി​​​​ലാ​​​​ണ് പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി​​​​ക​​​​ളും റി​​​​ട്ട് ഹ​​​​ർ​​​​ജി​​​​ക​​​​ളും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ മൂ​​​​ന്നം​​​​ഗ ബെ​​​​ഞ്ച് ഇ​​​​ന്ന​​​​ലെ പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

ദ​​​​ർ​​​​ഗ​​​​ക​​​​ളി​​​​ലോ മോ​​​​സ്കു​​​​ക​​​​ളി​​​​ലോ ഉ​​​​ള്ള മു​​​​സ്‌​​​​ലിം സ്ത്രീ​​​​ക​​​​ളു​​​​ടെ പ്ര​​​​വേ​​​​ശ​​​​നം, പാ​​​​ഴ്സി അ​​​​ല്ലാ​​​​ത്ത ഒ​​​​രാ​​​​ളെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ പാ​​​​ഴ്സി സ്ത്രീ​​​​ക​​​​ൾ​​​​ക്ക് അ​​​​ഗ്നി ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം, ദാ​​​​വൂ​​​​ദി ബോ​​​​റ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ഭ്ര​​​​ഷ്‌​​​​ട്, ചേ​​​​ലാ​​​​ക​​​​ർ​​​​മം എ​​​​ന്ന​​​​ പേ​​​​രി​​​​ലു​​​​ള്ള സ്ത്രീ​​​​ക​​​​ളു​​​​ടെ ജ​​​​ന​​​​നേ​​​​ന്ദ്രി​​​​യ ഛേദം ​​​​തു​​​​ട​​​​ങ്ങി​​​​യ ആ​​​​ചാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ധു​​​​ത​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ർ​​​​ജി​​​​ക​​​​ളും ഇ​​​​തോ​​​​ടൊ​​​​പ്പം പ​​​​രി​​​​ഗ​​​​ണി​​​​ച്ചു.

ശ​​​​ബ​​​​രി​​​​മ​​​​ല ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ എ​​​​ല്ലാ പ്രാ​​​​യ​​​​ത്തി​​​​ലു​​​​മു​​​​ള്ള സ്ത്രീ​​​​ക​​​​ൾ​​​​ക്കും പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് 2018ൽ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി 4:1 എ​​​​ന്ന ഭൂ​​​​രി​​​​പ​​​​ക്ഷ വി​​​​ധി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. "ഭ​​​​ക്തി​​​​യെ ലിം​​​​ഗ​​​​വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല’ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ന്ന​​​​ത്തെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ദീ​​​​പ​​​​ക് മി​​​​ശ്ര, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ആ​​​​ർ.​​​​എ​​​​ഫ്. ന​​​​രി​​​​മാ​​​​ൻ, എ.​​​​എം. ഖാ​​​​ൻ​​​​വി​​​​ൽ​​​​ക്ക​​​​ർ, ഡി.​​​​വൈ. ച​​​​ന്ദ്ര​​​​ചൂ​​​​ഡ് എ​​​​ന്നി​​​​വ​​​​രു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ വി​​​​ധി. ബെ​​​​ഞ്ചി​​​​ലെ ഏ​​​​ക വ​​​​നി​​​​താ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് ഇ​​​​ന്ദു മ​​​​ൽ​​​​ഹോ​​​​ത്ര വി​​​​യോ​​​​ജി​​​​ച്ചു.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ സ്ത്രീ​​​​ക​​​​ളു​​​​ടെ പ്ര​​​​വേ​​​​ശ​​​​നം നി​​​​രോ​​​​ധി​​​​ച്ച 1965ലെ ​​​​കേ​​​​ര​​​​ള ഹി​​​​ന്ദു പൊ​​​​തു ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ (പ്ര​​​​വേ​​​​ശ​​​​ന അ​​​​ധി​​​​കാ​​​​രം) ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ റൂ​​​​ൾ 3(ബി) ​​​​ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. അ​​​​യ്യ​​​​പ്പ ഭ​​​​ക്ത​​​​ർ പ്ര​​​​ത്യേ​​​​ക മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടി​​​​ല്ലെ​​​​ന്നു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് വി​​​​ധി​​​​ച്ചു.

നേ​​​​ര​​​​ത്തേ 2020 ജ​​​​നു​​​​വ​​​​രി​​​​യി​​​​ലും ഇ​​​​തേ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഒ​​​​ന്പ​​​​ത് ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ ബെ​​​​ഞ്ച് സു​​​​പ്രീം​​​​കോ​​​​ട​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.അ​​​​ന്ന​​​​ത്തെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ​​​​സ്.​​​​എ. ബോ​​​​ബ്ഡെ, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ആ​​​​ർ. ബാ​​​​നു​​​​മ​​​​തി, അ​​​​ശോ​​​​ക് ഭൂ​​​​ഷ​​​​ണ്‍, എ​​​​ൽ. നാ​​​​ഗേ​​​​ശ്വ​​​​ര റാ​​​​വു, മോ​​​​ഹ​​​​ൻ എം. ​​​​ശാ​​​​ന്ത​​​​ന​​​​ഗൗ​​​​ഡ​​​​ർ, എ​​​​സ്. അ​​​​ബ്‌​​​​ദു​​​​ൾ ന​​​​സീ​​​​ർ, ആ​​​​ർ. സു​​​​ഭാ​​​​ഷ് റെ​​​​ഡ്ഢി, ബി.​​​​ആ​​​​ർ. ഗ​​​​വാ​​​​യ്, സൂ​​​​ര്യ​​​​കാ​​​​ന്ത് (ഇ​​​​പ്പോ​​​​ൾ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ്) എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു അം​​​​ഗ​​​​ങ്ങ​​​​ൾ.

പ​​​​രി​​​​ഗ​​​​ണ​​​​നാ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശ​​​​ബ​​​​രി​​​​മ​​​​ല യുവ തീപ്ര​​​​വേ​​​​ശ​​​​നം അ​​​​ട​​​​ക്ക​​​​മു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ പു​​​​തി​​​​യ ഒ​​​​ന്പ​​​​തം​​​​ഗ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ഏ​​​​ഴു വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ.

1. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​നു​​​​ച്ഛേ​​​​ദം 25 (ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 25) പ്ര​​​​കാ​​​​രം മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ വ്യാ​​​​പ്തി​​​​യും പ​​​​രി​​​​ധി​​​​യും എ​​​​ന്താ​​​​ണ്?

2. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​നു​​​​ച്ഛേ​​​​ദം 25 പ്ര​​​​കാ​​​​ര​​​​മു​​​​ള്ള വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും അ​​​​നു​​​​ച്ഛേ​​​​ദം 26 പ്ര​​​​കാ​​​​ര​​​​മു​​​​ള്ള മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള പ​​​​ര​​​​സ്പ​​​​ര​​​​ബ​​​​ന്ധം എ​​​​ന്താ​​​​ണ്?

3. അ​​​​നു​​​​ച്ഛേ​​​​ദം 26 പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഒ​​​​രു മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ പൊ​​​​തു​​​​ക്ര​​​​മം, ധാ​​​​ർ​​​​മി​​​​ക​​​​ത, ആ​​​​രോ​​​​ഗ്യം എ​​​​ന്നി​​​​വ കൂ​​​​ടാ​​​​തെ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ മൂ​​​​ന്നാം ഭാ​​​​ഗ​​​​ത്തി​​​​ലെ മ​​​​റ്റു വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​ണോ?

4. അ​​​​നു​​​​ച്ഛേ​​​​ദം 25, 26 പ്ര​​​​കാ​​​​രം ധാ​​​​ർ​​​​മി​​​​ക​​​​ത എ​​​​ന്ന വാ​​​​ക്കി​​​​ന്‍റെ വ്യാ​​​​പ്തി​​​​ എ​​​​ന്താ​​​​ണ്? ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ധാ​​​​ർ​​​​മി​​​​ക​​​​ത ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ച്ചു​​​​ള്ള​​​​താ​​​​ണോ അ​​​​ത്?

5. അ​​​​നു​​​​ച്ഛേ​​​​ദം 25ൽ ​​​​പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ആ​​​​ചാ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​വ​​​​ലോ​​​​ക​​​​ന​​​​ത്തി​​​​ന്‍റെ വ്യാ​​​​പ്തി എ​​​​ന്താ​​​​ണ്?

6. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​നു​​​​ച്ഛേ​​​​ദം 25 (2) (ബി) യി​​​​ൽ വ​​​​രു​​​​ന്ന ഹി​​​​ന്ദു​​​​ക്ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്ന പ​​​​ദ​​​​പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​ർ​​​​ഥ​​​​മെ​​​​ന്താ​​​​ണ്?

7. ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലോ മ​​​​ത​​​​ഗ്രൂ​​​​പ്പി​​​​ലോ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​ത്ത ഒ​​​​രാ​​​​ൾ​​​​ക്ക് ഒ​​​​രു പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി ഫ​​​​യ​​​​ൽ ചെ​​​​യ്തു​​​​കൊ​​​​ണ്ട് ആ ​​​​മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യോ മ​​​​ത​​​​ഗ്രൂ​​​​പ്പി​​​​ന്‍റെ​​​​യോ ആ​​​​ചാ​​​​ര​​​​ത്തെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​മോ?

Tags : Sabarimala women's entry Review petitions 2018 court

Recent News

Corehub Up