x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ ഏ​ഴു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം


Published: May 20, 2026 01:26 AM IST | Updated: May 20, 2026 01:26 AM IST

പു​നെ: അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ ഏ​ഴു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ശി​വാ​ൻ​ഷ് ശൈ​ലേ​ജ് ദ​ത്ത് ആ​ണ് മ​രി​ച്ച​ത്. സി​ൻ​ഹാ​ഗാ​ദ് റോ​ഡി​ലെ നിം​ബാ​ജി​ന​ഗ​റി​ലു​ള്ള റി​ദ്ധി സി​ദ്ധി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ലി​ഫ്റ്റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

രാ​ത്രി 10ഓ​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റ് പ​രി​സ​ര​ത്ത് ശി​വാ​ൻ​ഷ് ക​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ലി​ഫ്റ്റി​ൽ ക​യ​റി​യ കു​ട്ടി ബ​ട്ട​ൺ അ​മ​ർ​ത്തി. മു​ക​ളി​ലേ​ക്ക് പൊ​ങ്ങി​യ ലി​ഫ്റ്റ് ര​ണ്ടാം​നി​ല​യി​ൽ എ​ത്തും മു​ൻ​പേ പ​കു​തി​ക്ക് നി​ന്നു​പോ​യി. ഇ​തോ​ടെ കു​ട്ടി ലി​ഫ്റ്റി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഏ​റെ നേ​ര​മാ​യും കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണം വി​ഫ​ല​മാ​യി​രു​ന്നു. തു​ട​ർ​ന്ന് 11.30ഓ​ടെ കു​ട്ടി ഫ്ലാ​റ്റി​ൽ കു​ടു​ങ്ങി​യ​താ​കാ​മെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സി​നെ​യും ഫ​യ​ർ ഫോ​ഴ്സി​നെ​യും വി​വ​രം അ​റി​യി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്ന് ലി​ഫ്റ്റ് തു​റ​ന്ന​പ്പോ​ഴേ​ക്കും കു​ട്ടി ച​ല​ന​മ​റ്റ നി​ല​യി​ലാ​യി​രു​ന്നു. അ​ട​ച്ചി​ട്ട സ്ഥ​ല​ത്ത് ദീ​ർ​ഘ​നേ​രം കു​ടു​ങ്ങി​ക്കി​ട​ന്ന​താ​കാം കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : pune death maharashta police

Recent News

Corehub Up