x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്‍റർനെറ്റ് കുട്ടികളുടെയും മൗലികാവകാശം: സുപ്രീം കോടതി

വെബ് ഡെസ്ക്
Published: October 17, 2026 01:07 PM IST | Updated: October 18, 2026 12:07 AM IST

സുപ്രീം കോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം തടയാനാകില്ലെന്ന് സുപ്രീം കോടതി. ഇന്‍റര്‍നെറ്റ് ലഭ്യത കുട്ടകളുള്‍പ്പെടുള്ളവരുടെ മൗലികാവകാശമാണെന്നും പ്രായഭേദമന്യേ ഇന്‍റര്‍നെറ്റ് ലഭ്യമാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പ്രായം മുന്‍നിര്‍ത്തി ഇന്‍റര്‍നെറ്റ് ലഭ്യമാക്കാതിരിക്കാനാവില്ല. ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത്, നിയന്ത്രിക്കേണ്ടത് ഇന്‍റര്‍നെറ്റ് അല്ലെന്നും കോടതി പറഞ്ഞു. പ്രായപരിധി പരിശോധിക്കുന്നതിന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനാവില്ലെന്നും അത് സ്വകാര്യതാ ലംഘനമാകുമെന്നും വിധിയിലുണ്ട്.

2024 ലെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ചോദ്യം ചെയ്ത് നടത്തിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ ജെ.ബി. പര്‍ദി വാല, കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ സുപ്രധാന വിധിന്യായം. നിയമം മൂലം ഇന്‍റര്‍നെറ്റ് നിരോധിച്ചാലും കുട്ടികള്‍ നിയമം മൂലം സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറും. ഇത് കൂടുതല്‍ അപകടകരമായ സാഹചര്യമുണ്ടാക്കും.

ഇന്‍റര്‍നെറ്റ് ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശിക്ഷിക്കുമെന്ന ഭയം കാരണം ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യതയുമുണ്ട്. ഇത് പോക്‌സോ കേസിന്‍റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന് സുപ്രീകോടതി ചൂണ്ടിക്കാട്ടി.

നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ

  • വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വ​​​​ലി​​​​യൊ​​​​രു ലോ​​​​ക​​​​മാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ്.
  • ഡി​​​​ജി​​​​റ്റ​​​​ൽ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ളു​​​​ടെ വീ​​​​ഴ്ച​​​​യ്ക്കു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ‘ഇ​​​​ര​​​​യെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്’ തു​​​​ല്യ​​​​മാ​​​​ണ്. നി​​​​യ​​​​മം മൂ​​​​ലം നി​​​​രോ​​​​ധി​​​​ച്ച​​​​തു​​​​കൊ​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് നി​​​​ർ​​​​ത്തി​​​​ല്ല. പ​​​​ക​​​​രം സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ലാ​​​​ത്ത മ​​​​റ്റ് വെ​​​​ബ്‌​​​​സൈ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​വ​​​​ർ മാ​​​​റാ​​​​ൻ ഇ​​​​തു കാ​​​​ര​​​​ണ​​​​മാ​​​​കും.
  • പ്രാ​​​​യം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വ​​​​ൻ​​​​തോ​​​​തി​​​​ൽ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​ത് സ്വ​​​​കാ​​​​ര്യ​​​​ത​​​​യി​​​​ലേ​​​​ക്കു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​ത്തി​​​​നും വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​ഗ​​​​ത്തി​​​​നും വ​​​​ഴി​​​​തു​​​​റ​​​​ക്കും

നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ

  • കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഓ​​​​ൺ​​​​ലൈ​​​​ൻ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ പ്രാ​​​​യ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള യു​​​​ക്തി​​​​സ​​​​ഹ​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ം.
  • സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​നു​​​​മ​​​​തി​​​​ക്കും മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​നും മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​ക​​​​ണം.
  • കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ സ്വ​​​​യ​​​​മേ​​​​ ‘പ്രൈ​​​​വ​​​​റ്റ്’ ആ​​​​ക്കു​​​​ക, അ​​​​പ​​​​രി​​​​ചി​​​​ത​​​​രി​​​​ൽ​​​നി​​​​ന്നു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ക, പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളി​​​​ലും ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ളി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണം കൊ​​​​ണ്ടു​​​​വ​​​​രി​​​​ക എ​​​​ന്നി​​​​വ ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണം.
  • അ​​​​ശ്ലീ​​​​ല വെ​​​​ബ്‌​​​​സൈ​​​​റ്റു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ൽ​​​നി​​​​ന്ന് ഈ ​​​​വി​​​​ധി സ​​​​ർ​​​​ക്കാ​​​​രി​​​​നെ വി​​​​ല​​​​ക്കു​​​​ന്നി​​​​ല്ല.

Tags : Internet FundamentalRight Children SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up