സഞ്ജയ് റൗത്ത്
മുംബൈ: മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയെ വിമർശിച്ച് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത്.
ഷിൻഡയുടെ അടുപ്പക്കാരിലേക്ക് ക്ഷേത്രഭരണം എത്തിയതിനു ശേഷം ഇത്തരം സംഭവങ്ങൾ വർധിച്ചെന്ന് സഞ്ജയ് റൗത്ത് ആരോപിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകൾ തട്ടിയെടുത്ത സംഭവത്തിൽ ബിജെപിക്കാർക്ക് പങ്കുണ്ട്. ചെറുമീനുകൾ അറസ്റ്റിലായപ്പോൾ വലിയ കളിക്കാർ രക്ഷപ്പെട്ടെന്നും റൗത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ബിജെപിയുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്നും രാജ്യസഭാ എംപി പറഞ്ഞു.
Tags : Looting Temples BJP SanjayRaut Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash