x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ ഇ​റാ​ൻ എം​ബ​സി​യി​ൽ ഖ​മ​ന​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി


Published: March 9, 2026 01:47 PM IST | Updated: March 9, 2026 01:47 PM IST

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ ഇ​റാ​ൻ എം​ബ​സി​യി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം. പി​ഡി​പി അ​ധ്യ​ക്ഷ മെ​ഹ​ബൂ​ബ മു​ഫ്തി, ബി​ജെ​പി നേ​താ​വ് മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി എ​ന്നി​വ​ർ എം​ബ​സി​യി​ലെ​ത്തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഖ​മ​ന​യ്‌‍‌​യു​ടെ മ​ര​ണ​ത്തെ 'ര​ക്ത​സാ​ക്ഷി​ത്വം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച മെ​ഹ​ബൂ​ബ, കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ ഇ​റാ​ന്‍റെ ധീ​ര​രാ​യ ജ​ന​ത​യ്ക്കൊ​പ്പ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഇ​റാ​ൻ ഒ​റ്റ​യ്ക്കാ​ണ് തി​ന്മ​യ്ക്കെ​തി​രെ പോ​രാ​ടു​ന്ന​തെ​ന്നും ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നൊ​പ്പം നി​ൽ​ക്കു​ന്ന​വ​ർ 'എ​പ്‌​സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ൽ പേ​രു​ള്ള​വ​രാ​ണെ​ന്നും മെഹബൂബ മുഫ്തി ആരോപിച്ചു. ഇ​റാ​ൻ ഈ '​എ​പ്‌​സ്റ്റീ​ൻ ഗാം​ഗി​നെ​തി​രെ​യാ​ണ്' പോ​രാ​ടു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. 

മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി​യും ഇ​റാ​ൻ എം​ബ​സി​യി​ലെ​ത്തി അ​നു​ശോ​ച​ന പു​സ്ത​ക​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഇ​സ്രാ​യേ​ൽ-​അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ആ​യ​ത്തു​ള്ള അ​ലി ഖ​മനയ്‌യ്​ക്ക് അ​ദ്ദേ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും നീ​ക്ക​ങ്ങ​ൾ അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ലോ​കം വീ​ക്ഷി​ക്കു​ന്ന​ത്.

 

 

Tags : Mehabooba Naqvi Khamanei Delhi Iran Embassy

Recent News

Corehub Up