x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഭ​യെ ഹൈജാക്ക് ചെയ്യാന്‍ ശ്ര​മി​ക്കു​ന്നു: പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ ബി​ജെ​പി എം​പി​മാ​ർ


Published: March 9, 2026 05:06 PM IST | Updated: March 9, 2026 05:06 PM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ച്ചൊ​ല്ലി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ബി​ജെ​പി. പ്ര​തി​പ​ക്ഷം സ​ഭാ​ന​ട​പ​ടി​ക​ളെ ബ​ന്ദി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി എം​പി​മാ​ർ ആ​രോ​പി​ച്ചു. ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് ലോ​ക്‌​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു.

ബി​ജെ​പി എം​പി സം​ബി​ത് പ​ത്ര, ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്, അനുരാഗ് സിംഗ് ഠാക്കൂർ, കങ്കണ റണാവത്ത് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ​ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്. സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​ണെ​ന്നും എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷം സ​ഭ​യു​ടെ അ​ന്ത​സ് കെ​ടു​ത്തു​ക​യാ​ണെ​ന്നും മു​ൻ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം സ​ഭ​യെ 'ഹൈ​ജാ​ക്ക്' ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​ഭ​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​മ്പോ​ൾ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത് അ​പ​ക്വ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​ടെ അ​ഭാ​വ​ത്തി​ൽ സ​ഭ നി​യ​ന്ത്രി​ച്ച ജ​ഗ​ദം​ബി​ക പാ​ൽ, പ്ര​തി​പ​ക്ഷം നി​കു​തി​ദാ​യ​ക​രു​ടെ പ​ണം പാ​ഴാ​ക്കു​ക​യാ​ണെ​ന്ന് വി​മ​ർ​ശി​ച്ചു. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്കും പി​ന്നീ​ട് മൂ​ന്ന് മ​ണി​ക്കും സ​ഭ ചേ​ർ​ന്നു​വെ​ങ്കി​ലും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ലോ​ക്‌​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ച്ചു​വി​ട്ട​ത്.

 

Tags : BJP MPs opposition protest Parliament

Recent News

Corehub Up