x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള അ​ഭി​മു​ഖം ആ​രം​ഭി​ച്ചു


Published: March 10, 2026 05:09 PM IST | Updated: March 10, 2026 05:12 PM IST

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ഭി​മു​ഖം ആ​രം​ഭി​ച്ചു. സ്ഥാ​നാ​ർ​ഥി​ത്വം ആ​ഗ്ര​ഹി​ച്ച് നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ പ​ണ​യൂ​രി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് അ​ഭി​മു​ഖം ന​ട​ത്തു​ന്ന​ത്. 234 മ​ണ്ഡ​ല​ങ്ങ​ളി​ലും ത​നി​ച്ചു മ​ത്സ​രി​ക്കാ​നാ​ണ് നീ​ക്ക​മെ​ങ്കി​ലും ടി​വി​കെ​യെ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ലെ​ത്തി​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​സി​ൽ ചി​ഹ്ന​മാ​ണ് ടി​വി​കെ​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ വി​ജ​യ് പെ​ര​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വി​ക​സ​ന​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന നി​മ​യ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും താ​ന്‍ ജ​ന​വി​ധി തേ​ടു​മെ​ന്ന് നേ​ര​ത്തെ വി​ജ​യ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags : assembly election tvk candidate interview

Recent News

Corehub Up