x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​റാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി


Published: March 11, 2026 07:03 AM IST | Updated: March 11, 2026 07:03 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ - ഇ​സ്ര​യേ​ൽ അ​മേ​രി​ക്ക സം​ഘ​ർ​ഷ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ഗ​രാ​ച്ചി​യു​മാ​യി സം​സാ​രി​ച്ചു. ബ​ന്ധം തു​ട​രാ​ൻ ഞ​ങ്ങ​ൾ സ​മ്മ​തി​ച്ച​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം സം​ഘ​ർ​ഷ​ത്തി​ന് ഒ​ട്ടും അ​യ​വി​ല്ല. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​റാ​നോ​ട് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​ൻ ച​ർ​ച്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​ണ് നാ​റ്റോ സ​ഖ്യ​ക​ക്ഷി​യും മേ​ഖ​ല​യി​ലെ പ്ര​ധാ​ന രാ​ജ്യ​വു​മാ​യ തു​ർ​ക്കി​യു​ടെ ആ​വ​ശ്യം. ഇ​റാ​ന്‍റെ അ​ഭ്യ​ർ​ഥ​ന​യി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് തു​ർ​ക്കി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

തു​ർ​ക്കി​യെ ആ​ക്ര​മി​ച്ച ആ​യു​ധം ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ച​ർ​ച്ച​ക​ളോ​ട് അ​നു​കൂ​ല​മാ​യി ഇ​റാ​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. റ​ഷ്യ​യും ചൈ​ന​യും വെ​ടി​നി​ർ​ത്ത​ലി​നാ​യി സ​മീ​പി​ച്ചു​വെ​ന്നും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. ആ​ക്ര​മം തു​ട​ങ്ങി​യ​വ​ർ അ​വ​സാ​നി​പ്പി​ക്ക​ട്ടെ​യെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. സം​ഘ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ ബാ​ധി​ച്ച​തോ​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ളി​ച്ചു ചേ​ർ​ത്ത ച​ർ​ച്ച​യി​ൽ ജി​സി​സി രാ​ജ്യ​ങ്ങ​ൾ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, അ​ർ​മേ​നി​യ, അ​സ​ർ​ബൈ​ജാ​ൻ, ഈ​ജി​പ്ത്, ഇ​റാ​ഖ്, ജോ​ർ​ദാ​ൻ, ലെ​ബ​ന​ൻ, സി​റി​യ, തു​ർ​ക്കി എ​ന്നീ രാ​ജ്യ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Tags : West Asian conflict Indian Foreign Minister talks Iran

Recent News

Corehub Up