x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ക​ഴി​യു​ന്ന വി​ദേ​ശി​ക​ളെ പാ​ർ​പ്പി​ക്കാ​ൻ 'ഹോ​ൾ​ഡിം​ഗ് സെ​ന്‍റ​റു​ക​ൾ' സ്ഥാ​പി​ക്ക​ണം; ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി


Published: May 24, 2026 07:22 PM IST | Updated: May 24, 2026 07:22 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ​യും ത​ട​വ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി നാ​ടു​ക​ട​ത്ത​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രെ​യും പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും 'ഹോ​ൾ​ഡിം​ഗ് സെ​ന്‍റ​റു​ക​ൾ' സ്ഥാ​പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി നി​ർ​ദേ​ശം ന​ൽ​കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​മാ​ർ​ക്ക് ഉ​ത്ത​ര​വ് കൈ​മാ​റി.

അ​ന​ധി​കൃ​ത ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് പു​തി​യ ബി​ജെ​പി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. 'ക​ണ്ടെ​ത്തു​ക, ഒ​ഴി​വാ​ക്കു​ക, നാ​ടു​ക​ട​ത്തു​ക' എ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. എ​ന്നാ​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​രം പൗ​ര​ത്വ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള ഹി​ന്ദു അ​ഭ​യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഇ​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​രെ പി​ടി​കൂ​ടി​യാ​ൽ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് പ​ക​രം, അ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​റ്റ് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി നേ​രി​ട്ട് അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യ്ക്ക് കൈ​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​നും റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​നും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 27 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് ക​മ്പി​വേ​ലി നി​ർ​മി​ക്കു​ന്ന​തി​നാ​യി 75 ഏ​ക്ക​ർ ഭൂ​മി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ ബി​എ​സ്എ​ഫി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള പ്രാ​ദേ​ശി​ക ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കി​യ​ത്.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും, പി​ടി​കൂ​ടു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ പ്ര​തി​വാ​ര റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റ​ണ​മെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

 

Tags : Suvendu Adhikari West Bengal Latest News

Recent News

Corehub Up