കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മു​ൻ​നി​ര റീ​റ്റെ​യ്ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് 45-ാം ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ​ൽ​വ ബ്ലോ​ക്ക്5 സ്ട്രീ​റ്റ് 5ലാ​ണ് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ പു​തി​യ ഔ​ട്ട്‍​ലെ​റ്റ്.

ഷെെ​ഖ് ദാ​വൂ​ദ് സ​ൽ​മാ​ൻ അ​സ​ബാ​ഹ്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​റ്റ് ചെ​യ​ർ​മാ​ൻ ജാ​സിം മു​ഹ​മ്മ​ദ് ഖ​മീ​സ് അ​ൽ ശ​ർ​റാ​ഹ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.



റീ​ജ​ൻ​സി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​റ്റ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്‌​ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി, സാ​ദ് മു​ഹ​മ്മ​ദ് സാ​ദ് അ​ൽ ഹ​മ​ദ, സാ​ലിം സാ​ദ് സ​ൽ​മാ​ൻ അ​ൽ ഹ​മ​ദ്‌, സി​ഇ​ഒ മു​ഹ​മ്മ​ദ് സു​നീ​ർ, ഡി​ആ​ർ​ഒ ത​ഹ്‌​സീ​ർ അ​ലി, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​റ്റ് സി​ഒ​ഒ മു​ഹ​മ്മ​ദ് അ​സ്‌​ലം ചേ​ലാ​ട്ട്, ലാം​കോ ഡ​യ​റ​ക്ട​ർ അ​മാ​നു​ല്ല തു​ട​ങ്ങി​യ​വ​രും മു​തി​ർ​ന്ന മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.




തി​ര​ക്കേ​റി​യെ സ​ൽ​വ ബ്ലോ​ക്ക് അ​ഞ്ചി​ലെ പു​തി​യ ഔ​ട്ട്‍​ല​റ്റി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഉ​ദ്പ​ന്ന​ങ്ങ​ൾ തെര​ഞ്ഞെ​ടു​ക്കാ​നും പാ​ർ​ക്കി​നും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ട്.

നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മ​ധു​ര പാ​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ശാ​ല​മാ​യ ശേ​ഖ​രം പു​തി​യ ഔ​ട്‌ലെ​റ്റി​ലു​ണ്ട്.