"ലഹരിക്ക് റെഡ് കാർഡ്' ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
ഷക്കീബ് കൊളക്കാടൻ
Tuesday, May 20, 2025 4:59 PM IST
റിയാദ്: "ലഹരിക്ക് റെഡ് കാർഡ്' ഫുട്ബോൾ ടൂർണമെന്റിന് ഉജ്വല സമാപനം. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഹരിമുക്ത തലമുറ ലക്ഷ്യമാക്കി ടൂർണമെന്റ് സംഘടിപ്പിച്ചത്.
സഘടനയുടെ മുതിർന്ന അംഗമായ ഹംസ, വൈസ് ചെയർമാൻ അബുബക്കർ എന്നിവർ കിക്ക് ഓഫ് ചെയ്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ടീമുകൾ പങ്കെടുത്തു.
യുവതയെ ലഹരിമുക്ത ജീവിതത്തിലേക്ക് ആകർഷിക്കുവാൻ റിയാദിലെ മുഖ്യധാരാ സംഘടനകളുടെയും മാധ്യമങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണമുണ്ടായി.
ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒഐസിസി മഞ്ചേരി എഫ്സി കിരീടം സ്വന്തമാക്കി. പുക്ക എഫ്സി രണ്ടാം സ്ഥാനവും ഗാലപ്പ് ഷിപ്പിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരത്തോടൊപ്പം നടന്ന സാംസ്കാരിക യോഗം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൺ ഷഹനാസ് അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഷഫീർ പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ചെയർമാൻ കബീർ പട്ടാമ്പി, ടൂർണമെന്റ് കമ്മിറ്റി കൺവീനർ അഷ്റഫ് അപ്പക്കാട്ടിൽ, ഷഫീഖ് പാറയിൽ, ശിഹാബ് കോട്ടുകാട്, സുരേന്ദ്രൻ (എൻആർകെ), രഘുനാഥ് പറശനിക്കടവ് ( ഒഐസിസി), അലി ആലുവ (റിയാദ് ടാക്കീസ്), സുബാഷ് (എടപ്പ), സലാം പെരുമ്പാവൂർ (ഡബ്ല്യുഎംഎഫ്), വിവിധ രാഷ്ട്രീയ, സാമൂഹിക, കായിക രംഗത്തെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
അസോസിയേഷൻ സെക്രട്ടറി അബൂബക്കർ നഫാസ് സ്വാഗതവും ട്രെഷറർ സുരേഷ് ആലത്തൂർ നന്ദിയും പറഞ്ഞു. ലഹരി ഉപയോഗം ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും ഭാവിയെ നശിപ്പിക്കുന്നതാണ്. കായിക പരിപാടികൾ യുവതയെ നല്ല പാതയിലേക്ക് നയിക്കാൻ ശക്തമായ മാർഗമാണെന്ന് ഈ പരിപാടിയിലൂടെ വീണ്ടും തെളിഞ്ഞു എന്ന് സമാപന സമ്മേളാനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടത്.
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹി കളായ അൻവർ സാദത്ത് വാക്കയിൽ, ബാബു പട്ടാമ്പി, ജംഷാദ് വാക്കയിൽ, അനസ്, ഇസഹാഖ്, സതീഷ്, മുസ്തഫ സുബീർ, മനു, മഹേഷ്, ആഷിക്, ആഷിഫ്, മുജീബ്, ഫൈസൽ പാലക്കാട്, ഫൈസൽ ബഹസൻ, ശ്യാം സുന്ദർ, ഷാജീവ് ശ്രീകൃഷ്ണപുരം, അജ്മൽ, വാസുദേവൻ, റൗഫ് പട്ടാമ്പി, ഷഹീർ, അൻസാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഷിബു എൽദോ അവതാരകനായിരുന്നു. അൻസാർ, അർഷിൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.