കേളി റൗദ സെന്റർ, മലാസ്, അസീസിയ യൂണിറ്റ് സമ്മേളനങ്ങൾ അവസാനിച്ചു
Thursday, May 15, 2025 5:02 AM IST
റയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി നടന്ന റൗദ സെന്റർ, മലാസ്, അസീസിയ യൂണീറ്റ് സമ്മേളനങ്ങൾ അവസാനിച്ചു.
നിലവിലെ 71 യൂണിറ്റുകളുടെ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കും. 12 ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി സെപ്തംബർ മാസത്തിലാണ് കേന്ദ്ര സമ്മേളനം നടക്കുക.
എ.വി റസൽ നഗറിൽ നടന്ന റൗദ ഏരിയക്ക് കീഴിലെ റൗദ സെന്റർ യൂണിറ്റ് സമ്മേളനം ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ആഷിക് ബഷീർ റിപ്പോർട്ടും ട്രഷറർ ശശിധരൻ വരവ് ചിലവ് കണക്കും കേളി മീഡിയ കൺവീനർ പ്രദീപ് ആറ്റിങ്ങൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി ചർച്ചകൾക്ക് മറുപടി പറഞ്ഞു.ഷമീർ നാസർ, ജലീൽ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പുതിയ സെക്രട്ടറിയായി ആഷിക് ബഷീറിനെയും പ്രസിഡന്റായി മുസ്തഫയേയും ട്രഷററായി അബുമുഹമ്മദിനെയും സമ്മേളനം തെരഞ്ഞെടുത്തു. കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ, റൗദ രക്ഷാധികാരികൺവീനർ സതീഷ് കുമാർ വളവിൽ ഏരിയ സെക്രട്ടറി ബിജിതോമസ്, ഏരിയ ട്രഷറർ ഷാജി കെ കെ രക്ഷാധികാരി സമിതി അംഗങ്ങളായ സലീം പി. പി, മുഹമ്മദ് ഷഫീക്ക്, ശ്രീജിത്ത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
സീതാറാം യെച്ചൂരി നഗറിൽ നടന്ന മലാസ് ഏരിയ മലാസ് യൂണിറ്റ് സമ്മേളനം നസീം ഏരിയ കമ്മിറ്റിയംഗം സഫറുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സമീർ കൊല്ലം റിപ്പോർട്ടും, ട്രഷറർ നൗഫൽ ഷാ വരവ് ചിലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ജോയിൻ സെക്രട്ടറി സുനിൽകുമാർ മറുപടി പറഞ്ഞു. അജ്മൽ മന്നത്ത്, പ്രജിത്ത്, സക്കറിയ, സുബിൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറിയായി സമീർ കൊല്ലം,
പ്രസിഡണ്ടായി റമീസ് കരുനാഗപ്പള്ളിട്രഷററായി അജ്മൽ മന്നത്ത് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, ഏരിയ പ്രസിഡന്റ് മുകുന്ദൻ, ട്രഷറർ സിംനേഷ്, ജോയിൻ സെക്രട്ടറി സുജിത്ത്, വൈസ് പ്രസിഡന്റ് കരീം, രക്ഷാധികാരി സമിതി അംഗം അഷറഫ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
കേളി അസീസിയ ഏരിയ അസീസിയ യുണിറ്റ് സമ്മേളനം പുഷ്പ്പൻ നഗറിൽ വച്ച് നടന്ന
സമ്മേളനം സുലൈ ഏരിയരക്ഷാധികാരി കമ്മിറ്റിയംഗം നാസർ കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജിത് ഫറോക്കിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി സുധീർ പോരേടം റിപ്പോർട്ടും, ട്രഷറർ മനോജ് മാത്യു വരവ് ചിലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം ബിജി തോമസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടി പറഞ്ഞു. നജുമുദ്ധീൻ പൊന്നത്ത്, ബാബുരാജ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറിയായി ഷമീർബാബു, പ്രസിഡന്റ് മനോജ് മാത്യു, ട്രഷറർ മുഹമ്മദ് റാഷിഖ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി അംഗം ഹാഷിം കുന്ന ത്തറ, അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീക്ക് ചാലിയം, ഏരിയ ആക്ടിംഗ് പ്രസിഡന്റ് അലിപട്ടാമ്പി, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ ജോയിൻ സെക്രട്ടറി സുഭാഷ്, ഏരിയ വൈസ് പ്രസിഡന്റ് സൂരജ്, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സജാദ്, ശംസുദ്ധീൻ മച്ചി ഞ്ചേരി എന്നിവർ അഭിവാദ്യം ചെയ്തു.