അബുദാബിയിൽ തിരുവനന്തപുരം സ്വദേശി മരിച്ചനിലയിൽ
Tuesday, May 20, 2025 2:46 PM IST
അബുദാബി: തിരുവനന്തപുരം സ്വദേശിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കല്ലമ്പലം കുടവൂർ മടന്തപ്പച്ച ആലുംമൂട്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ സത്താറിന്റെ മകൻ സുനീർ(43) ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും ആശുപത്രിയിൽ പോയിരുന്നില്ല. മുൻപ് സുഖമില്ലാതെ ശസ്ത്രക്രിയ നടത്തിയിരുന്നു.
ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
മാതാവ്: നസീമ. ഭാര്യ: അനീസ. മക്കൾ: റംസാന ഫാത്തിമ, റിസ്വാന.