മനാമ : കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ സ്പോ​ർ​ട്സ് വിംഗിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​പിഎ ​ട​സ്കേ​ഴ്സ് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ൻ വൈ​സ് ക്യാ​പ്റ്റ​ൻ ആ​യി​രു​ന്ന ബോ​ജി രാ​ജ​ന്‍റെ സ്മ​ര​ണാ​ർ​ഥം ബ​ഹ്റി​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബോ​ജി രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

ബ​ഹ്റിനി​ലെ പ്ര​മു​ഖ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെന്‍റി​ൽ ടീം ​സെ​ല​ക്ട​ഡ് ഇ​ല​വ​ൻ ഫൈ​ന​ലി​ൽ ബ്രോ​സ് ആ​ൻ​ഡ് ബ​ഡീ​സി​നെ തോ​ൽ​പ്പി​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കി. സി​ഞ്ച് അ​ൽ അ​ഹ്‍​ലി ക്ല​ബി​ൽ ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് കെപിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.



കെപിഎ ​സ്പോ​ർ​ട്സ് വിംഗ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും, ക്രി​ക്ക​റ്റ് ക​ൺ​വീ​ന​ർ വി​നീ​ത് അ​ല​ക്സാ​ണ്ട​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ബ​ഹ്റി​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​മി അ​ലി മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റി​ൻ വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, കിം​സ് ഹെ​ൽ​ത്ത് ജി​സി​സി ഹെ​ഡ് താ​രി​ഖ് ന​ജീ​ബ്, മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ പ്യാ​രി​ലാ​ൽ, മീ​ഡി​യ വ​ൺ ബ​ഹ്റൈ​ൻ ബ്യൂ​റോ ചീ​ഫ് സി​റാ​ജ് പ​ള്ളി​ക്ക​ര, ഐബിഎ​സ് സീ​ഫ് ഹോ​ട്ട​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഫ​റാ​ഗ്, കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ, സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.


ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്ക് ബോ​ജി രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സു​ക​ളും കൈ​മാ​റി. കൂ​ടാ​തെ മി​ക​ച്ച ബൗ​ള​റാ​യ ബി​ജു, മി​ക​ച്ച ബാറ്ററും മി​ക​ച്ച ടൂ​ർ​ണ​മെന്‍റ് പ്ലെ​യ​റു​മാ​യ അ​തു​ൽ പ്ലെയർ ഓ​ഫ് ദ ​ഫൈ​ന​ലാ​യ ബി​ച്ചു എ​ന്നി​വ​ർ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു.

കെപിഎ ​സെ​ൻ​ട്ര​ൽ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കെപിഎ ​ക്രി​ക്ക​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ്സ്, കെപിഎ ​ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ൾ, പ്ര​വാ​സി ശ്രീ ​യൂ​ണി​റ്റ് ഹെ​ഡു​ക​ൾ എ​ന്നി​വ​ർ ടൂ​ർ​ണ​മെന്‍റി​നു നേ​തൃ​ത്വം ന​ൽ​കി.