ബംഗ്ലാദേശ് സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു
Tuesday, May 20, 2025 10:32 AM IST
ഷാര്‍ജ: ബംഗ്ലാദേശ് സ്വദേശി മീര്‍ ഹോസന്‍(31) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഷാര്‍ജയില്‍ അന്തരിച്ചു. സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കേ ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടൻതന്നെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അവധിക്കു നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ഹോസന്‍. ഭാര്യ പിങ്കി അക്തര്‍.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നുണ്ട്.